കാട്ടുപോത്തിനെ മയക്കുവെടി വച്ചാൽ പോരാ, കൊല്ലണം; പ്രതിഷേധവുമായി നാട്ടുകാർ

ഷെഡ്യൂൾ-1 ൽ ഉൾപ്പെട്ട വന്യമൃഗമായ കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാനാവില്ലെന്നാണ് വനവകുപ്പിന്‍റെ നിലപാട്
കാട്ടുപോത്തിനെ മയക്കുവെടി വച്ചാൽ പോരാ, കൊല്ലണം; പ്രതിഷേധവുമായി നാട്ടുകാർ
Updated on

എരുമേലി: കണമലയിൽ രണ്ടുപേരെ കുത്തിക്കൊന്ന കാട്ടുപോത്തിനെ മയക്കുവെടി വയ്ക്കാനുള്ള വൈൽഡ് ലൈഫ് വാർഡന്‍റെ ഉത്തരവിനെതിരെ പ്രതിഷേധമുയർത്തി നാട്ടുകാർ. കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

എന്നാൽ ഷെഡ്യൂൾ-1 ൽ ഉൾപ്പെട്ട വന്യമൃഗമായ കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാനാവില്ലെന്നാണ് വനവകുപ്പിന്‍റെ നിലപാട്. കലക്‌ടറുടെ ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ, കൊല്ലപ്പെട്ട വയോധികന്‍റെ മൃതദേഹവുമായി കലക്‌ടറേറ്റിലേക്ക് മാർച്ച് നടത്തുമെന്നും പ്രതിഷേധക്കാർ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com