ഭക്തരെ പിന്നിൽ നിന്നു കുത്തുന്ന കട്ടപ്പ; സുകുമാരൻ നായർക്കെതിരേ ബാനർ

ബുധനാഴ്ച പിണറായി സർക്കാരിനെ അനുകൂലിച്ച് നിലപാട് സ്വീകരിച്ചതിനു പിന്നാലെയാണ് സമുദായത്തിൽ നിന്നു തന്നെ പ്രതിഷേധം ഉയർന്നിരിക്കുന്നത്
protest banner in front of karayogam building criticizing sukumaran nair

സുകുമാരൻ നായർ ,  പ്രതിഷേധ ബാനർ

Updated on

പത്തനംതിട്ട: എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരേ വിമർശനവുമായി പ്രതിഷേധ ബാനർ. പത്തനംതിട്ട വെട്ടപ്രം കരയോഗ കെട്ടിടത്തിന് മുന്നിലാണ് പ്രതിഷേധ ബാനർ ഉയർന്നത്. സുകുമാരൻ നായർ കട്ടപ്പ എന്നാണ് ബാനറിലെ പരിഹാസം.

അയ്യപ്പ ഭക്തരെ പിന്നിൽ നിന്നും കുത്തുന്ന സുകുമാരൻ നായർ സമുദായത്തിന് നാണക്കേടാണന്നും ബാനറിൽ പരാമർശിക്കുന്നു. ബുധനാഴ്ച പിണറായി സർക്കാരിനെ അനുകൂലിച്ച് നിലപാട് സ്വീകരിച്ചതിനു പിന്നാലെയാണ് സമുദായത്തിൽ നിന്നു തന്നെ പ്രതിഷേധം ഉയർന്നിരിക്കുന്നത്.

ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുത്തത് സംബന്ധിച്ചാണ് സുകുമാരൻ നായർ നിലപാട് വ്യക്തമാക്കിയത്. സർക്കാരിനെ എൻഎസ്എസിന് വിശ്വാസമുണ്ടെന്നും സർക്കാരിന്‍റെ നിലപാട് മാറ്റം സ്വാഗതാർഹമാണെന്നുമായിരുന്നു സുകുമാരൻ നായരുടെ പ്രതികരണം. സർക്കാരിന് വേണമെങ്കിൽ സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കാമായിരുന്നെങ്കിലും അത് ചെയ്തില്ലോ എന്നും പറഞ്ഞ അദ്ദേഹം കോൺഗ്രസിനെതിരേയും ബിജെപിക്കെതിരേയും വിമർശനവും ഉയർത്തിയിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com