'അച്ഛനില്ലാത്ത അമ്മ‍യ്ക്ക്'; അമ്മയുടെ ഓഫീസിന് മുന്നിൽ റീത്ത് വച്ച് ലോ കോളെജ് വിദ്യാർഥികൾ

നിലവിലെ പ്രശ്നങ്ങളിൽ അമ്മയുടെ ഓഫീസിന് തീ കത്തുമ്പോൾ പുറത്തേക്ക് ഇറങ്ങിയോടുന്ന അം​ഗങ്ങളുടെ കാർട്ടൂണും റീത്തിനൊപ്പം വെച്ചിട്ടുണ്ട്
protest in front of amma office
അമ്മയുടെ ഓഫീസിന് മുന്നിൽ റീത്ത് വച്ച് ലോ കോളെജ് വിദ്യാർഥികൾ
Updated on

കൊച്ചി: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിട്ടതിനു പിന്നാലെ താരങ്ങൾക്കെതിരേ ഉയരുന്ന ഗുരുതര ആരോപണങ്ങളിൽ എറണാകുളം ലോ കോളെജ് വിദ്യാർഥികളുടെ പ്രതിഷേധം. താര സംഘടനയായ അമ്മയുടെ ഓഫീസിന് മുന്നിൽ റീത്ത് വച്ചായിരുന്നു പ്രതിഷേധം. ഹെൽമറ്റ് വെച്ചെത്തിയ നാല് വിദ്യാർഥികളാണ് ബൈക്കുകളിലെത്തി റീത്ത് വെച്ച് പ്രതിഷേധിച്ചത്.

'അച്ഛനില്ലാത്ത അമ്മ‍യ്ക്ക്' എന്നാണ് റീത്തിൽ എഴുതിയിരിക്കുന്നത്. ലോ കോളെജ് വിദ്യാർഥികളുടെ യൂണിയന്‍റെ റീത്താണ് പ്രതിഷേധ സൂചകമായി അമ്മയുടെ ഓഫീസിന് മുന്നിൽ വെച്ചിരിക്കുന്നത്. നിലവിലെ പ്രശ്നങ്ങളിൽ അമ്മയുടെ ഓഫീസിന് മുന്നിൽ വച്ചിരിക്കുന്നത്. നിലവിലെ പ്രശ്നങ്ങളിൽ അമ്മയുടെ ഓഫീസിന് തീ കത്തുമ്പോൾ പുറത്തേക്ക് ഇറങ്ങിയോടുന്ന അം​ഗങ്ങളുടെ കാർട്ടൂണും റീത്തിനൊപ്പം വെച്ചിട്ടുണ്ട്. ആരോപണം ഉയർന്നതിനു പിന്നാലെ കഴിഞ്ഞ 4 ദിവസമായി അമ്മയുടെ ഓഫീസ് അടഞ്ഞുകിടക്കുകയായിരുന്നു. ഇതിനിടെയാണ് വിദ്യാർഥികൾ പ്രതിഷേധിച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com