"അച്ഛനില്ലാ നേരത്ത്..!" ഡിവൈഎഫ്ഐയുടെ പ്രതിഷേധത്തിൽ സ്ത്രീവിരുദ്ധ പരാമർശം!

കൊല്ലത്ത് ചിന്ത ജെറോം നയിച്ച ജാഥയിലാണ് അധിക്ഷേപ മുദ്രാവാക്യം വിളിച്ചത്
protest in kollam led by chinta jerome with abusive slogans

Chinta  Jerome

file image

Updated on

കൊല്ലം: ആരോഗ്യമന്ത്രി വീണാ ജോർജിന് പരുക്കേറ്റത്തിനു പിന്നാലെ ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധത്തിൽ അധിക്ഷേപ പരാമർശം. ചിന്ത ജെറോം നയിച്ച ജാഥയിലാണ് ഡിവൈഎഫ്ഐ പ്രവർത്തകർ സ്ത്രീവിരുദ്ദ മുദ്രാവാക്യങ്ങൾ വിളിച്ചത്.

"അച്ഛനില്ലാ നേരത്ത് അമ്മയ്ക്കുണ്ടായ പട്ടികളെ വാടാ വാടാ പോരിനു വാടാ" എന്നാണ് പ്രതിഷേധത്തിനിടെ ഡിവൈഎഫ്ഐ മുദ്രാവാക്യം വിളിക്കുന്നത്. ചിന്താ ജെറോമും ഇത് ഏറ്റുചൊല്ലുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങടക്കം പുറത്തു വന്നിട്ടുണ്ട്.

എന്നാൽ, ഇത് തള്ളി ചിന്താ ജെറോം രംഗത്തെത്തി. ചെറിയ ഭാഗം കട്ട് ചെയ്ത് വ്യാജ പ്രചരണം നടത്തുകയാണെന്നാണ് ചിന്ത പ്രതികരിച്ചത്. വീണാ ജോർജിനെതിരേ നടന്നത് കരുതിക്കൂട്ടിയുള്ള ആക്രമണമാണെന്നും മന്ത്രിയെ കൊലപ്പെടുത്താനുള്ള ശ്രമമാണ് നടന്നതെന്നും ചിന്ത ആരോപിച്ചു.

logo
Metro Vaartha
www.metrovaartha.com