സംസ്ഥാന സ്കൂൾ കായിക മേളയിലെ സംഘർഷം; 2 സ്കൂളുകൾക്ക് വിലക്കേർപ്പെടുത്തി സർക്കാർ

തിരുവനന്തപുരം ജിവി രാജ സ്പോര്‍ട്സ് സ്കൂളിന് രണ്ടാം സ്ഥാനം നല്‍കിയതിനെതിരെയായിരുന്നു എറണാകുളത്ത് നടന്ന കായിക മേളയില്‍ രണ്ട് സ്കൂളുകളും വിദ്യാര്‍ഥികളെ ഇറക്കി പ്രതിഷേധിച്ചത്
protest two schools banned for next sports fair
സംസ്ഥാന സ്കൂൾ കായിക മേളയിലെ സംഘർഷം; 2 സ്കൂളുകൾക്ക് വിലക്കേർപ്പെടുത്തി സർക്കാർ
Updated on

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായിക മേളയുടെ സമാപന വേദിയിൽ പ്രതിഷേധിച്ച 2 സ്കൂളുകൾക്ക് വിലക്കേർപ്പെടുത്തി സംസ്ഥാന സർക്കാർ. തിരുന്നാവായ നാവ മുകുന്ദ സ്‌കൂളിനും കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളിനുമാണ് അടുത്ത വര്‍ഷത്തെ കായികമേളയില്‍ വിലക്കിയത്. കലാ-കായിക മേളകളിൽ വിദ്യാർഥികളെ ഇറക്കി പ്രതിഷേധിപ്പിക്കുന്ന സ്കൂളുകളെ വിലക്കുമെന്ന് സർക്കാർ ഉത്തരവിറക്കിയിരുന്നു.

തിരുവനന്തപുരം ജിവി രാജ സ്പോര്‍ട്സ് സ്കൂളിന് രണ്ടാം സ്ഥാനം നല്‍കിയതിനെതിരെയായിരുന്നു എറണാകുളത്ത് നടന്ന കായിക മേളയില്‍ രണ്ട് സ്കൂളുകളും വിദ്യാര്‍ഥികളെ ഇറക്കി പ്രതിഷേധിച്ചത്. സംഭവത്തിന് പിന്നാലെ അന്വേഷണത്തിന് മൂന്നംഗ സമിതിയെ വിദ്യാഭ്യാസ വകുപ്പ് ചുമതലപ്പെടുത്തിയിരുന്നു. ഈ റിപ്പോർട്ട് പരിഗണിച്ചാണ് വിലക്ക്.

സംഘർഷത്തിൽ അധ്യാപകർക്കെതിരേ നടപടിക്കും സമിതി ശുപാർശ ചെയ്തിട്ടുണ്ട്. നാവാ മുകുന്ദാ സ്കൂളിലെ മൂന്ന് അധ്യാപകര്‍ക്കെതിരെയും മാര്‍ ബേസിലിലെ രണ്ട് അധ്യാപകര്‍ക്കുമെതിരെയാണ് വകുപ്പ് തല നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുള്ളത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com