ചോദ‍്യം ചെയ്യലിന് ഹാജരാകില്ല; ആസൂത്രണ ബോർഡിലെ പരീക്ഷാക്രമക്കേടിൽ പിഎസ്‌സി ചെയർമാൻ

ഹൈക്കോടതി ഉത്തരവിനു ശേഷം ഹാജരാകാനാണ് അദ്ദേഹത്തിന്‍റെ നീക്കം
psc exam irregularities planning board updates

ചോദ‍്യം ചെയ്യലിന് ഹാജരാകില്ല; ആസൂത്രണ ബോർഡിലെ പരീക്ഷാക്രമക്കേടിൽ പിഎസ്‌സി ചെയർമാൻ

file

Updated on: 

തിരുവനന്തപുരം: ആസൂത്രണ ബോർഡിലെ പരീക്ഷാക്രമക്കേടിൽ ചോദ‍്യം ചെയ്യലിന് ഹാജരാകില്ലെന്ന് എസ്ഐടിയെ അറിയിച്ച് പിഎസ്‌സി ചെയർമാൻ എം.ആർ. ബൈജു. രേഖാമൂലമാണ് ചെയർമാൻ ഇക്കാര‍്യം എസ്ഐടിയെ അറിയിച്ചത്. ഹൈക്കോടതി ഉത്തരവിനു ശേഷം ഹാജരാകാനാണ് അദ്ദേഹത്തിന്‍റെ നീക്കം. അതേസമയം, വരും ദിവസങ്ങളിൽ കൂടുതൽ പിഎസ്‌സി അംഗങ്ങളെ ചോദ‍്യം ചെയ്തേക്കും.

മൂല‍്യനിർണയം നടത്താതെ ചോദ‍്യങ്ങൾ ഒഴിവാക്കിയത് താൻ അറിഞ്ഞിരുന്നില്ലെന്നും ഡെപ‍്യൂട്ടി സെക്രട്ടറി സതീഷിനായിരുന്നു ചുമതലയെന്നും കഴിഞ്ഞ ദിവസം അഡീഷണൽ സെക്രട്ടറി ആർ. ഹരി മൊഴി നൽകിയിരുന്നു.

10 ചോദ‍്യങ്ങൾ മൂല‍്യനിർണയം നടത്താത്തതിൽ തനിക്ക് പങ്കില്ലെന്നും അഡീഷണൽ സെക്രട്ടറി വ‍്യക്തമാക്കിയിരുന്നു. പിഎസ്‌സി ചെയർമാൻ‌ എം.ആർ. ബൈജുവിന്‍റെ ഏകപക്ഷീയമായ തീരുമാനങ്ങളാണ് ക്രമക്കേടുകൾക്ക് ഇടയാക്കിയതെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച്. പിഎസ്‌സി ചെയർമാൻ സ്വന്തം ഇഷ്ടപ്രകാരം തീരുമാനമെടുക്കുന്നുവെന്ന് പിഎസ്‌സി സെക്രട്ടറി മൊഴി നൽകിയിരുന്നു.