ആസൂത്രണ ബോർഡിലെ പരീക്ഷാക്രമക്കേട്; പിഎസ്‌സി ചെയർമാനെ വീണ്ടും ചോദ‍്യം ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്

ഉച്ചയ്ക്ക് രണ്ടുമണിയോടെ തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകണമെന്ന് നിർദേശം നൽ‌കിയിട്ടുണ്ട്
psc exam irregularities planning board updates

ആസൂത്രണ ബോർഡിലെ പരീക്ഷാക്രമക്കേട്; പിഎസ്‌സി ചെയർമാനെ വീണ്ടും ചോദ‍്യം ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്

file

Updated on: 

തിരുവനന്തപുരം: ആസൂത്രണ ബോർഡിലെ പരീക്ഷാക്രമക്കേടിൽ പിഎസ്‌സി ചെയർമാൻ എം.ആർ‌. ബൈജുവിനെ നവംബർ 10ന് വീണ്ടും ചോദ‍്യം ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്. ഉച്ചയ്ക്ക് രണ്ടുമണിയോടെ തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകണമെന്ന് നിർദേശം നൽ‌കിയിട്ടുണ്ട്.

നേരത്തെ അന്വേഷണവുമായി സഹകരിക്കാൻ ഇയാൾ വിസമ്മതിച്ചിരുന്നു. ഇതേത്തുടർന്ന് ഹൈക്കോടതി രൂക്ഷ വിമർശനം നടത്തിയതോടെ ചോദ‍്യം ചെയ്യലിന് ഹാജരാകണമെന്ന് അന്വേഷണ സംഘം നോട്ടീസ് നൽകുകയായിരുന്നു. ഇത് മൂന്നാം തവണയാണ് ബൈജുവിന് ക്രൈംബ്രാഞ്ച് നോട്ടീസ് അയക്കുന്നത്.