

ആസൂത്രണ ബോർഡിലെ പരീക്ഷാ ക്രമക്കേട്: 2 പിഎസ്‌സി ഉദ‍്യോഗസ്ഥർക്ക് വീഴ്ച പറ്റി, നടപടിയെടുക്കണമെന്ന് എസ്ഐടി
File photo
തിരുവനന്തപുരം: ആസൂത്രണ ബോർഡിലെ പിഎസ്‌സി നിയമന ക്രമക്കേടിൽ 2 ഉദ‍്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്ന് പ്രത‍്യേക അന്വേഷണ സംഘം. മൂല‍്യനിർണയ ചുമതലയുണ്ടായിരുന്ന പിഎസ്‌സി മുൻ ഡെപ‍്യൂട്ടി സെക്രട്ടറി സതീഷ്, അഡീഷണൽ സെക്രട്ടറി ഹരി എന്നിവർക്കാണ് വീഴ്ച പറ്റിയത്. ഇരുവർക്കുമെതിരേ നടപടി സ്വീകരിക്കണമെന്നാണ് എസ്ഐടി ഡിജിപിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്.
ആസൂത്രണ ബോർഡിൽ ചീഫ് (ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡിവിഷൻ) തസ്തികയിലേക്ക് നടന്ന പരീക്ഷയിൽ 58 ഉത്തരക്കടലാസുകളുടെ മൂല‍്യനിർണയം നടത്താതെ പോയത് ഉദ‍്യോഗസ്ഥരുടെ അനാസ്ഥയാണെന്നാണ് റിപ്പോർട്ടിൽ പരാമർശിക്കുന്നത്. റിപ്പോർട്ട് ഡിജിപി പരിശോധിച്ച ശേഷം സർക്കാരിന് കൈമാറും.