ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് പോവില്ലെന്ന നിലപാടിൽ പിഎസ്‌സി; കോടതിയെ സമീപിച്ചേക്കും

മൂല്യനിർണയ ചുമതലയുണ്ടായിരുന്ന രണ്ട് ഉദ്യോ​ഗസ്ഥരുടെ ഭാഗത്തുനിന്നുമാണ് ഗുരുതര വീഴ്ചയുണ്ടായതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു
psc irregularities crime branch

ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് പോവില്ലെന്ന നിലപാടിൽ പിഎസ്‌സി; കോടതിയെ സമീപിച്ചേക്കും

file image

Updated on

തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേടിൽ ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് പോവില്ലെന്ന് ആവർത്തിച്ച് പിഎസ്സി അംഗങ്ങൾ. ക്രൈംബ്രാഞ്ച് നോട്ടീസിനെതിരേ കോടതിയെ സമീപിക്കാനാണ് പിഎസ്സിയുടെ നീക്കം. അംഗങ്ങളെ കുറ്റക്കാരാക്കാൻ ശ്രമം നടക്കുന്നതായാണ് വിമർശനം. എന്നാൽ‌ പിഎസ്‌സി ആസ്ഥാനത്ത് പോയി ചോദ്യം ചെയ്യില്ലെന്ന് ക്രൈംബ്രാഞ്ചിന്‍റേയും നിലപാട്. ഇതിൽ ക്രൈംബ്രാഞ്ച് കത്ത് നൽകിയേക്കും.

മൂല്യനിർണയ ചുമതലയുണ്ടായിരുന്ന രണ്ട് ഉദ്യോ​ഗസ്ഥരുടെ ഭാഗത്തുനിന്നുമാണ് ഗുരുതര വീഴ്ചയുണ്ടായതെന്നും ഈ ഉദ്യോഗസ്ഥർക്കെതിരേ വകുപ്പുതല നടപടിയെടുക്കണമെന്നും ക്രൈംബ്രാഞ്ച് ശുപാർശ ചെയ്തിരുന്നു.

മുൻ ഡെപ്യൂട്ടി സെക്രട്ടറി സതീശ്, അഡിഷണൽ സെക്രട്ടറി ഹരി എന്നിവർക്കെതിരേ വകുപ്പുതല നടപടി വേണമെന്നാണ് ക്രൈംബ്രാഞ്ച് എസ്ഐടിയുടെ ശുപാർശ. വിവരങ്ങൾ ശേഖരിക്കുന്നതിന്‍റെ ഭാഗമായാണ് അംഗങ്ങളെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് ഒരുങ്ങുന്നത്.

logo
Metro Vaartha
www.metrovaartha.com