അഭിമാനമുഹൂർത്തം; പിഎസ്എൽവി സി 62 ദൗത്യം ജനുവരി 12ന്

പതിനഞ്ചിലധികം ഉപഗ്രഹങ്ങളാണ് ദൗത്യത്തിൽ ബഹിരാകാശത്തേക്ക് പോകുന്നത്
pslv c62 mission january 12

പിഎസ്എൽവി സി 62 ദൗത്യം ജനുവരി 12ന്

Updated on

ബംഗലുരൂ: പിഎസ്എൽവി സി 62 ദൗത്യം ജനുവരി പന്ത്രണ്ടിന് നടക്കും. അത്യാധുനിക ഭൗമനിരീക്ഷണ ഉപഗ്രഹം പതിനഞ്ചിലധികം ഉപഗ്രഹങ്ങളാണ് ഈ ദൗത്യത്തിൽ ബഹിരാകാശത്തേക്ക് പോകുന്നത്. പന്ത്രണ്ടാം തീയതി രാവിലെ 10.17ന് സതീഷ് ധവാൻ സ്പേസ് സെന്‍ററിലെ ഒന്നാം നമ്പർ ലോഞ്ച് പാഡിൽ നിന്നാണ് വിക്ഷേപണം. 2025 മേയ് പതിനെട്ടിനായിരുന്നു പരാജയപ്പെട്ട പിഎസ്എൽവി സി 61 വിക്ഷേപണം. റോക്കറ്റിന്‍റെ മൂന്നാംഘട്ടത്തിലെ സാങ്കേതിക പ്രശ്നമായിരുന്നു അന്ന് വില്ലൻ.

പരാജയ പഠന റിപ്പോർട്ട് പുറത്തുവിട്ടിട്ടില്ലെങ്കിലും ഇനിയൊരിക്കലും ആ പ്രശ്നം ആവർത്തിക്കില്ലെന്നാണ് ഇസ്രൊ വൃത്തങ്ങൾ പറയുന്നത്.

പിഎസ്എൽവിയുടെ രണ്ട് ചെറു സ്ട്രാപ്പോണുകളുള്ള ഡിഎൽ പതിപ്പാണ് വരും ദൗത്യത്തിൽ ഉപയോഗിക്കുന്നത്. റോക്കറ്റ് തിരിച്ച് ലോഞ്ച് പാഡിലെത്തുമ്പോൾ പ്രതീക്ഷകളും ഉത്തരവാദിത്വവും വലുതാണ്. നിർണായക ഭൗമ നിരീക്ഷണ ഉപഗ്രഹം ഇഒഎസ് എൻ വൺ അന്വേഷയാണ് ബഹിരാകാശത്തേക്കയക്കുന്ന പ്രധാന ഉപഗ്രഹം. ഹൈപ്പർ സ്പെക്ട്രൽ ഇമേജിംഗ് ഉപഗ്രഹമാണിത്. അറുപത്തിനാലാം ദൗത്യത്തിൽ അന്വേഷയ്ക്കൊപ്പം വിദേശ രാജ്യങ്ങളിൽ നിന്നുള്ളതടക്കം പതിനഞ്ചിലധികം ചെറു ഉപഗ്രഹങ്ങളുമുണ്ട്. ഐഎസ്ആർഒയുടെ എറ്റവും ദൗത്യങ്ങൾ നടത്തിയ റോക്കറ്റ് വീണ്ടും ലോഞ്ച് പാഡ് ആണ് പിഎസ്എൽവി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com