

കാസർഗോഡ്: കേരളത്തിലെ കേന്ദ്ര സർവകലാശാലയുടെ പ്രഥമ ഓണററി ഡോക്റ്ററേറ്റ് ദേശീയ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റും രാജ്യസഭാ എംപിയുമായ ഒളിംപ്യൻ പി.ടി. ഉഷയ്ക്ക്. കായിക മേഖലയിലെ സംഭാവനകൾ പരിഗണിച്ചാണ് ഡോക്റ്ററേറ്റ് നൽകുന്നത്.
കളിക്കളത്തിലും പുതുതലമുറയിലെ കായിക താരങ്ങളെ വാർത്തെടുക്കുന്നതിലും സമാനതകളില്ലാത്ത പ്രവർത്തനമാണ് ഉഷയുടേതെന്നും രാജ്യത്ത് പുതിയ കായിക സംസ്കാരത്തിന് അടിത്തറയിട്ട പ്രതിഭയാണ് ഉഷയെന്നും കേരള കേന്ദ്ര സർവകലാശാലാ വൈസ് ചാൻസലർ പ്രൊഫ. എച്ച്. വെങ്കടേശ്വരലു പറഞ്ഞു. സർവകലാശാലയിൽ സംഘടിപ്പിക്കുന്ന പ്രത്യേക പരിപാടിയിൽ ഡോക്റ്ററേറ്റ് സമ്മാനിക്കും.