"മുഖ്യമന്ത്രി ഡല്‍ഹിയില്‍ പോയത് മക്കളുടെ കേസുകള്‍ ഒതുക്കി തീര്‍ക്കാൻ"; ചോരക്കളി അവസാനിപ്പിക്കണമെന്ന് കെപിസിസി പ്രസിഡണ്ട്

ശബരിമലയില്‍ കേരളത്തിന് പുറത്തുള്ള എജന്‍സി അന്വേഷണം നടത്തണമെന്നും അഡ്വ. സണ്ണി ജോസഫ് ആവശ്യപ്പെട്ടു.
KPCC  president against Chief minister

കെപിസിസി പ്രസിഡണ്ട് അഡ്വ. സണ്ണി ജോസഫ് എം എല്‍ എ വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നു.

Updated on

ദുബായ്​ : മുഖ്യമന്ത്രി പിണറായി വിജയൻ ഡല്‍ഹിയില്‍ പോയത് മക്കള്‍ക്കെതിരെയുള്ള കേസുകള്‍ ഒതുക്കി തീര്‍ക്കാനാണെന്ന് ആരോപിച്ച് കെപിസിസി പ്രസിഡണ്ട് അഡ്വ. സണ്ണി ജോസഫ് എം എല്‍ എ. മകന് ഇ ഡി നോട്ടീസ് ലഭിച്ച വിവരം മുഖ്യമന്ത്രി എന്തിന് മറച്ചു വെച്ചുവെന്നും അദ്ദേഹം ചോദിച്ചു. സമന്‍സിനെ തുടര്‍ന്ന് വിവേക് ഹാജരായോ, അറസ്റ്റ് ചെയ്തിട്ടുണ്ടോ എന്നീ വിവരങ്ങള്‍ ഇഡി അധികൃതര്‍ വ്യക്തമാക്കണം. മുഖ്യമന്ത്രിയും ബിജെപിയും തമ്മിലുള്ള രഹസ്യ ബന്ധം ഇന്ന് പരസ്യമായിരിക്കുകയാണ്. വിവേക് സമന്‍സ് ലംഘിച്ചോ എന്ന് മുഖ്യമന്ത്രി പൊതുജനങ്ങളോട് വിശദീകരിക്കണമെന്നും കേസില്‍ ഇഡി എന്ത് നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കിയ ശേഷം തുടര്‍ സമരങ്ങളും നിയമ നടപടികളും കോണ്‍ഗ്രസ് ശക്തമാക്കുമെന്നും കെപിസിസി പ്രസിഡണ്ട്, ദുബായില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.​ മുഖ്യമന്ത്രിയുടെ രണ്ടു മക്കളും പ്രതിക്കൂട്ടില്‍ നില്‍ക്കുകയാണ്. പിണറായി വിജയൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ സന്ദർശിച്ചതിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമലയിലെ സ്വര്‍ണ്ണ മോഷണത്തില്‍, സര്‍ക്കാരിന്‍റെയും സിപിഎമ്മിന്‍റെയും പങ്ക് വ്യക്തമാണ്. ഇതില്‍ ജനശ്രദ്ധ തിരിക്കാനാണ്, ഷാഫി പറമ്പില്‍ എം പിയെ പൊലീസ് മര്‍ദിച്ചത്. ഷാഫിയെ മർദിച്ച് വിഷയം മാറ്റാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്. ജനം ഇത് തിരിച്ചറിയുന്നുണ്ട്. സിപിഎം ചോരക്കളി അവസാനിപ്പിക്കണം. ശബരിമലയില്‍ കേരളത്തിന് പുറത്തുള്ള എജന്‍സി അന്വേഷണം നടത്തണമെന്നും അഡ്വ. സണ്ണി ജോസഫ് ആവശ്യപ്പെട്ടു.

വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ച ഹൈബി ഈഡന്‍ എംപിയും അന്‍വര്‍ സാദത്ത് എം എല്‍ എയും , ഷാഫി പറമ്പലിന് എതിരെയുള്ള ആക്രമണത്തെ ശക്തമായി അപലപിച്ചു. കെപിസിസി വൈസ് പ്രസിഡണ്ട് വി പി സജീന്ദ്രന്‍, ജനറല്‍ സെക്രട്ടറി എം എം നസീര്‍, ഇന്‍കാസ് യുഎഇ പ്രസിഡണ്ട് സുനില്‍ അസീസ്, ദുബായ് സ്‌റ്റേറ്റ് കമ്മിറ്റി പ്രസിഡണ്ട് റഫീഖ് മട്ടന്നൂര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com