നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ദിവസം പൊതു അവധി; ഡ്രൈ ഡേ

മണ്ഡലത്തിലെ എല്ലാ സ്ഥാപനങ്ങളിലും ശമ്പളത്തോട് കൂടിയ അവധി
public holiday dry day Nilambur by-election day

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ദിവസം പൊതു അവധി; ഡ്രൈ ഡേ

Representative Image
Updated on

തിരുവനന്തപുരം: നിലമ്പൂർ നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വോട്ടെടുപ്പ് നടക്കുന്ന ജൂൺ 19ന് മണ്ഡലത്തിന്‍റെ പരിധിയിൽ വരുന്ന എല്ലാ സർക്കാർ ഓഫിസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതു അവധി പ്രഖ്യാപിച്ചു.

നെഗോഷ്യബിൾ ഇൻസ്ട്രുമെൻസ് ആക്റ്റിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലും ശമ്പളത്തോടു കൂടിയ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.

ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്‍റ് ആക്റ്റിനു കീഴിലുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് അന്നേ ദിവസം ശമ്പളത്തോടു കൂടിയ അവധിയായി പ്രഖ്യാപിക്കുന്നതിന് ലേബർ കമ്മിഷണർ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ഡോ. രത്തൻ യു. ഖേൽക്കർ അറിയിച്ചു.

കൂടാതെ, ജൂൺ 17 മുതൽ 19 വരെ നിലമ്പൂർ നിയമസഭാ മണ്ഡലത്തിനുള്ളിൽ ഡ്രൈ ഡേ പ്രഖ്യാപിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. മദ്യം സൂക്ഷിക്കുന്നതും വിൽക്കുന്നതും കണ്ടെത്തുന്നതിനും തടയുന്നതിനും ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ നിർദേശം നൽകി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com