അവധി ബാങ്കുകൾക്കും സർക്കാർ ഓഫിസുകൾക്കും ബാധകം, പിഎസ്‌സി പരീക്ഷകളിൽ മാറ്റമില്ല

വിവിധ സർവകലാശാലകൾ ചൊവ്വാഴ്ച നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു
പ്രതീകാത്മക ചിത്രം.
പ്രതീകാത്മക ചിത്രം.
Updated on

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടുള്ള ആദരസൂചകമായി സംസ്ഥാനത്ത് രണ്ടു ദിവസമാണ് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടനുബന്ധിച്ച് ചൊവ്വാഴ്ച പ്രഖ്യാപിച്ചിരിക്കുന്ന പൊതു അവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫിസുകൾക്കും ബാങ്കുകൾക്കും ബാധകമാണ്.

അതേസമയം, ചൊവ്വാഴ്ച നടത്താനിരുന്ന പിഎസ്‌സി പരീക്ഷകളിൽ മാറ്റമില്ല. സർട്ടിഫിക്കറ്റ് വെരിഫിക്കേഷനുകൾ മറ്റൊരു ദിവസത്തേക്കു മാറ്റിയിട്ടുണ്ട്.

വിവിധ സർവകലാശാലകൾ ചൊവ്വാഴ്ച നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു. മഹാത്മാ ഗാന്ധി സർവകലാശാല, സാങ്കേതിക സർവകലാശാല, ആരോഗ്യ സർവകലാശാല, കാലിക്കറ്റ് സർവകലാശാല എന്നിവ ഇതിൽ ഉൾപ്പെടുന്നു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും. മൂല്യനിർണ‍യ ക്യാംപുകൾക്കും അവധി ബാധകമാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com