വെള്ളനാട് കിണറ്റിൽ വീണ് കരടി ചത്ത സംഭവം; ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി

ചീഫ് വൈൽഡ് ലൈഫ് വാർഡൻ, വെടിവെച്ച വെറ്റിനറി സർജൻ തുടങ്ങിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഇവരിൽ നിന്നും നഷ്ടപരിഹാരം ഈടാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു
വെള്ളനാട് കിണറ്റിൽ വീണ് കരടി ചത്ത സംഭവം; ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി
Updated on

തിരുവനന്തപുരം: വെള്ളനാട് കിണറ്റിൽ വീണ കരടി രക്ഷാപ്രവർത്തനത്തിനിടെ ചത്ത സംഭവത്തിൽ വീഴ്ച്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി. ഉദ്യോഗസ്ഥരുടെ അശാസ്ത്രീയ നടപടിയാണ് കരടി ചാവാൻ കാരണമെന്നു ചൂണ്ടിക്കാട്ടിയാണ് ഹർജി.

ചീഫ് വൈൽഡ് ലൈഫ് വാർഡൻ, വെടിവെച്ച വെറ്റിനറി സർജൻ തുടങ്ങിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഇവരിൽ നിന്നും നഷ്ടപരിഹാരം ഈടാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. വാക്കിംഗ് ഐ ഫൗണ്ടേഷൻ ഫോർ അനിമൽ അഡ്വക്കെസി സംഘടനയാണ് ഹർജി നൽകിയത്. ഹർജി മറ്റന്നാളാണ് ഹൈക്കോടതിയുടെ പരിഗണനയിൽ വരുന്നത്.

എന്നാൽ കരടി ചത്തതുമായി ബന്ധപ്പെട്ട് വനം വകുപ്പിന് വീഴ്ച്ച സംഭവിച്ചിട്ടില്ലെന്നാണ് ചീഫ് വൈൽഡ് ലൈഫ് വാർഡന്‍റെ കണ്ടെത്തൽ. നേരത്തെ പോസ്റ്റ്മോർട്ടം വിവരങ്ങൾ ഉൾപ്പെടുത്തി പ്രാഥമിക റിപ്പോർട്ട് വനം മന്ത്രിക്ക് നൽകിയിരുന്നു. മയക്കുവെടി വയ്ക്കാതെ കരടിയെ പുറത്തെടുക്കാൻ സാധിക്കില്ലെന്നായിരുന്നു പ്രാഥമിക റിപ്പോർട്ടിലെ ഉള്ളടക്കം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com