Kerala
തൃശൂരിൽ നാലാം ഓണത്തിന് പുലികളിറങ്ങും; തീരുമാനം തിരുത്തി കോർപ്പറേഷൻ
മേയറുടെ നേതൃത്യത്തിൽ ചേർന്ന സർവകക്ഷി യോഗത്തിലാണ് തീരുമാനം
തൃശൂർ: തൃശൂരിൽ ഇത്തവണ നാലാം ഓണത്തിന് പുലികളിറങ്ങും. പുലികളി നടത്താൻ കോർപ്പറേഷൻ വിളിച്ചു ചേർത്ത സർവ കക്ഷി യോഗത്തിലാണ് തീരുമാനം. കോര്‍പ്പറേഷന്‍ ധനസഹായവും പുലിക്കളി സംഘങ്ങള്‍ക്കു നല്‍കും.
മുണ്ടക്കൈ ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ പുലിക്കളി ഉപേക്ഷിക്കാന്‍ തൃശൂര്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചിരുന്നു. തീരുമാനം പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പുലിക്കളി സംഘങ്ങള്‍ രംഗത്തുവരികയും ചെയ്തു.
മേയറുടെ നേതൃത്യത്തിൽ ചേർന്ന സർവകക്ഷി യോഗത്തിലാണ് തീരുമാനം. അന്തിമ തീരുമാനം കോര്‍പ്പറേഷന്‍ കൗണ്‍സില്‍ അംഗീകരിച്ചു. ഇതുവരെയുള്ളത് ആറ് പുലിക്കളി സംഘങ്ങളാണ്. സെപ്റ്റംബര്‍ 18ന് ആണ് പുലിക്കളി നടക്കുക. പുലിക്കളി ഒഴിവാക്കരുതെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകള്‍ രംഗത്തെത്തിയിരുന്നു.