പുനലൂർ - എറണാകുളം മെമു ഉടൻ യാഥാർഥ്യമാകും

വേണാട് എക്സ്പ്രസിലും പാലരുവി എക്സ്പ്രസിലും യാത്രക്കാർ തിരക്ക് മൂലം ബുദ്ധിമുട്ടുന്നെന്ന വാർത്തകൾക്കിടെയാണ് യാത്രക്കാർക്ക് ആശ്വാസമാകുന്ന വിവരം
പുനലൂർ - എറണാകുളം മെമു ഉടൻ യാഥാർഥ്യമാകും Punalur Ernakulam memu
പുനലൂർ - എറണാകുളം മെമു ഉടൻ യാഥാർഥ്യമാകും
Updated on

കൊച്ചി: കൊല്ലം - എറണാകുളം റൂട്ടിലെ യാത്രാ ദുരിതത്തിന് പരിഹാരമായി മെമു സർവീസ് ഉടൻ യാഥാർഥ്യമായേക്കും. വേണാട് എക്സ്പ്രസിലും പാലരുവി എക്സ്പ്രസിലും യാത്രക്കാർ തിരക്ക് മൂലം ബുദ്ധിമുട്ടുന്നെന്ന വാർത്തകൾക്കിടെയാണ് യാത്രക്കാർക്ക് ആശ്വാസമാകുന്ന വിവരം.

പുനലൂർ - എറണാകുളം മെമു സർവീസ് ആരംഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ദക്ഷിണ റെയിൽവേ ചീഫ് പാസഞ്ചർ ട്രാൻസ്പോർട്ട് മാനേജർ, കൊടിക്കുന്നിൽ സുരേഷ് എംപിക്കാണ് ഉറപ്പ് നൽകിയത്.

സംസ്ഥാനത്ത് പ്രതിദിന സർവീസ് നടത്തുന്ന ട്രെയിനുകളിലെല്ലാം വൻ തിരക്കാണ് നിലവിൽ അനുഭവപ്പെടുന്നത്. വേണാട് എക്സ്പ്രസിൽ തിരക്ക് മൂലം യാത്രക്കാരി കുഴഞ്ഞുവീണത് കഴിഞ്ഞദിവസമായിരുന്നു. യാത്രക്കാർ കുഴഞ്ഞുവീണ വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ദക്ഷിണ റെയിൽവേ ചീഫ് പാസഞ്ചർ ട്രാൻസ്പോർട്ട് മാനേജറുമായി ഫോണിൽ സംസാരിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.

നിലവിലെ യാത്രാ പ്രശ്നങ്ങളും മെമുവിന്‍റെ ആവശ്യവും ഉന്നയിച്ച് റെയിൽവേ മന്ത്രിക്കും റെയിൽവേ ബോർഡ് ചെയർമാനും എംപി കത്ത് നൽകിയിട്ടുണ്ട്. വേണാട്, പാലരുവി എക്സ്പ്രസുകളിലെ യാത്രാദുരിതം അടിയന്തരമായി പരിഹരിക്കണമെന്നും പുനലൂർ - എറണാകുളം മെമു സർവീസ് എത്രയും വേഗം ആരംഭിക്കണം എന്നും ആവശ്യപ്പെട്ടു റെയിൽവേ മന്ത്രിക്കും റെയിൽവേ ബോർഡ് ചെയർമാനും കത്ത് നൽകുകയും ചെയ്തെന്നും എംപി പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com