പുനലൂർ - മധുര എക്സ്പ്രസ് വില്ലുപുരത്തേക്ക്

വില്ലുപുരത്ത് ഈ ട്രെയ്ൻ 8ന് എത്തിയാൽ പോണ്ടിച്ചേരിയിലേക്കുള്ള യാത്രക്കാർക്ക് ചെന്നൈയിൽ​ നിന്നുള്ള പോണ്ടിച്ചേരി എക്സ്പ്രസിൽ അ​വിടെ​ നിന്ന് 9.40ന് പോകാനാവും
Punalur - Madurai Express to Villupuram
ഗരീബ് രഥ് എക്സ്പ്രസ് അത്യാധുനിക കോച്ചുകളിലേക്ക് മാറി File image
Updated on

എം.​ബി. സ​ന്തോ​ഷ്

തിരുവനന്തപുരം:​ പുനലൂർ - മ​ധു​ര എ​ക്സ്പ്രസ് ട്രെയ്ൻ വില്ലുപുരത്തേയ്ക്ക് നീട്ടിയേക്കും.​ ഇതു സംബന്ധിച്ച് വില്ലുപുരം ഉൾപ്പെടുന്ന തിരുച്ചിറപ്പിള്ളി ഡിവിഷന്‍റെ അഭിപ്രായം ദക്ഷിണ ​റെയ്ൽവെ തേടിക്കഴിഞ്ഞു. ഇതുകിട്ടുന്ന മുറയ്ക്ക് ട്രെയ്ൻ നീട്ടുമെന്നാണ് വിവരം.

മധുര ഡിവിഷനു കീഴിലുള്ള പുനലൂർ - മധുര ട്രെയ്ൻ കൊല്ലം, തിരുവനന്തപുരം വഴിയാണ് യാത്ര.​ വൈകുന്നേരം 5.15ന് പുനലൂ​രി​ൽ ​നിന്ന് തിരിക്കുന്ന ട്രെയ്ൻ പുലർച്ചെ 3ന് മധുരയിലെത്തും. അവിടെ​ നിന്ന് രാവിലെ 8ന് വില്ലുപുരത്ത് എത്തിച്ചേരാവുന്ന വിധത്തിലാണ് ദക്ഷിണ റെയ്ൽവെ ഉദ്ദേശിക്കുന്നത്.

വില്ലുപുരത്ത് ഈ ട്രെയ്ൻ 8ന് എത്തിയാൽ പോണ്ടിച്ചേരിയിലേക്കുള്ള യാത്രക്കാർക്ക് ചെന്നൈയിൽ​ നിന്നുള്ള പോണ്ടിച്ചേരി എക്സ്പ്രസിൽ അ​വിടെ​ നിന്ന് 9.40ന് പോകാനാവും. ​ചെന്നൈയിലേക്കുള്ള യാത്രക്കാർക്ക് കാരക്കുടിയിൽ​ നിന്ന് 9.30ന് എത്തിച്ചേരുന്ന പല്ലവൻ എക്സ്പ്രസ് ലഭിക്കും.​ ഭാവിയിൽ ഈ ട്രെയ്ൻ ചെന്നൈയിലേയ്ക്കോ പോണ്ടിച്ചേരിയിലേയ്ക്കോ നീട്ടാനും സാധ്യതയുണ്ട്.

അതിനിടെ, കടുംപച്ചയും മഞ്ഞയും നിറത്തിലുള്ള ഗരീബ് രഥ് തി​രു​വ​ന​ന്ത​പു​രം കൊച്ചുവേളിയിൽ​ നിന്ന് ചുവപ്പും ചാരനിറവുമണിഞ്ഞ് ആധുനിക എൽഎച്ച്ബി കോച്ചുകളോടെ യാത്ര തുടങ്ങി.​ കോച്ചുകളുടെ എണ്ണം 15ൽ നിന്ന് 21 ആയി വർധിപ്പിച്ചതു ​വഴി ഓരോ ട്രിപ്പിലും 500ഓളം തേഡ് എക്കോണമി സീറ്റുകൾ അധികം ലഭിച്ചു. 2008ൽ ആരംഭിച്ച ​ശേഷം ഒരു മാറ്റവുമില്ലാതെ ഓ​ടി​ച്ചി​രു​ന്ന പൊട്ടിപ്പൊളിഞ്ഞ പഴയ കോച്ചുകളാണ് 16 വർഷത്തിനുശേഷം ഇപ്പോൾ മാറ്റിയത്.

Trending

No stories found.

Latest News

No stories found.