പുനലൂര്‍ തൂക്ക് പാലം അടച്ച്‌ പൂട്ടിയിട്ട് 3 മാസം; നിരാശയോടെ മടങ്ങി ടൂറിസ്റ്റുകൾ

നവീകരണ ജോലികള്‍ പൂര്‍ത്തിയാക്കി തൂക്ക് പാലം കഴിഞ്ഞ മാസം ആദ്യം തുറന്ന് നല്‍കുമെന്ന് അധികൃതര്‍ പറഞ്ഞെങ്കിലും നിര്‍മ്മാണ ജോലികള്‍ അനന്തമായി നീണ്ടു പോകുകയാണ്
പുനലൂര്‍ തൂക്ക് പാലം അടച്ച്‌ പൂട്ടിയിട്ട് 3 മാസം; നിരാശയോടെ മടങ്ങി ടൂറിസ്റ്റുകൾ

പുനലൂര്‍: ചരിത്ര സ്മാരകമായ പുനലൂരിലെ തൂക്ക് പാലം വിനോദ സഞ്ചാരികള്‍ക്ക് മുന്നില്‍ അടച്ചിട്ടിരിക്കുകയാണ്. പാലത്തിന്‍റെ നവീകരണ ജോലികള്‍ക്കായി 3 മാസം മുമ്പ് താത്കാലികമായി അടച്ച്‌ പൂട്ടിയത് കാരണം തൂക്ക് പാലത്തിന്‍റെ സൗന്ദര്യം കാണാനാകാതെ ടൂറിസ്റ്റുകള്‍ നിരാശയോടെ മടങ്ങുകയാണ്.

നവീകരണ ജോലികള്‍ പൂര്‍ത്തിയാക്കി തൂക്ക് പാലം കഴിഞ്ഞ മാസം ആദ്യം തുറന്ന് നല്‍കുമെന്ന് അധികൃതര്‍ പറഞ്ഞെങ്കിലും നിര്‍മ്മാണ ജോലികള്‍ അനന്തമായി നീണ്ടു പോകുകയാണ്. പാലത്തിന്‍റെ ഉപരിതലത്തില്‍ തകരാറിലായ തമ്പക പലകകള്‍ മാറ്റി പകരം സ്ഥാപിക്കുന്നതിനൊപ്പം പാലം തൂക്കിയിട്ടിരിക്കുന്ന ഉരുക്ക് ചങ്ങലകളും മറ്റും ചായം പൂശി മോടിപിടിപ്പിക്കല്‍, കരിങ്കല്ലില്‍ പണിത ആര്‍ച്ചുകളില്‍ പടര്‍ന്ന് പിടിച്ച പായല്‍ മാറ്റല്‍ തുടങ്ങിയ നവീകരണ ജോലികളാണ് നടന്നുവരുന്നത്.

സംസ്ഥാന പുരാവസ്തു വകുപ്പിന്റെ നിയന്ത്രണത്തിലാണ് തൂക്കുപാലം സ്ഥിതി ചെയ്യുന്നത്. 6 വര്‍ഷം മുമ്പ് 1 കോടിയില്‍ അധികം രൂപ ചെലവഴിച്ച്‌ നവീകരിച്ച തൂക്ക് പാലം വീണ്ടും നാശത്തിലേക്ക് നീങ്ങിയതിനെ തുടര്‍ന്ന് പി.എസ്.സുപാല്‍ എം.എല്‍.എയുടെ ശ്രമ ഫലമായി 3 മാസം മുമ്പാണ് വീണ്ടും നവീകരണം ആരംഭിച്ചത്. തെന്മല ഇക്കോ ടൂറിസം മേഖലയടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ ദിവസും 100 കണക്കിന് ടൂറിസ്റ്റുകളാണ് എത്തിക്കൊണ്ടിരിക്കുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com