"പേടിച്ചു പോയെന്ന് മുഖ്യമന്ത്രിയോട് പോയി പറ''; പുനർജനി കേസ് സിബിഐയ്ക്ക് വിടാൻ വെല്ലുവിളിച്ച് സതീശൻ

കേസ് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നാടകമാണെന്ന് നേതാക്കൾ പ്രതികരിക്കരിച്ചു
punarjani project cbi probe vd satheesan cbi investigation

വി.ഡി. സതീശൻ

file image

Updated on

വയനാട്: പുനർജനി പദ്ധതിയിൽ അന്വേഷണം നടത്താനുള്ള സർക്കാർ നീക്കത്തെ പരിഹാസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വയനാട്ടിലെ കോണ്‍ഗ്രസ് നേത്യത്വ യോഗത്തില്‍ പങ്കെടുക്കാനെത്തിയ നേതാക്കൾ സർക്കാരിന്‍റേത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നാടകമാണെന്ന് പ്രതികരിക്കുകയായിരുന്നു. പേടിച്ച് പോയെന്ന് മുഖ്യമന്ത്രിയോട് പോയി പറയെന്നായിരുന്നു സതീശന്‍റെ പ്രതികരണം.

താൻ വിദേശത്ത് നിന്ന് പണം പിരിച്ചുവെന്ന് കണ്ടെത്തിയത് എം.വി. ഗോവിന്ദനാണ്, അതിനാൽ വിജിലൻസ് റിപ്പോർട്ട് അദ്ദേഹത്തിന് ഒന്നുകൂടി വായിച്ച് നോക്കണമെന്നും പരിഹസിച്ച സതീശൻ ധൈര്യമുണ്ടെങ്കിൽ കേസ് സിബിഐക്ക് വിടാൻ സർക്കാരിനെ പരസ്യമായി വെല്ലുവിളിക്കുകയും ചെയ്തു.

വിജിലൻസ് എഴുതിതള്ളിയ കേസാണിത്. ഉമ്മൻ ചാണ്ടിക്കെതിരേയും ചെന്നിത്തലക്കെതിരേയും ഇതേപോലെ കേസുണ്ടായിട്ടുണ്ടെന്നും കേസ് നിയമപരമായി നിലനിൽക്കില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com