ഐപിഎസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ്; പ്യൂണിനെ സസ്പെന്‍റ് ചെയ്ത് കെഎസ്ഇബി

വിജിലൻസ് വിഭാഗം ഡിവൈ.എസ്പിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തെ തുടർന്നാണ് വിനീത് കൃഷ്ണനെതിരെ ബോർഡ് തലത്തിൽ നടപടി കൈക്കൊള്ളാൻ തീരുമാനിച്ചത്
ഐപിഎസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ്; പ്യൂണിനെ സസ്പെന്‍റ് ചെയ്ത് കെഎസ്ഇബി
ഐപിഎസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ്; പ്യൂണിനെ സസ്പെന്‍റ് ചെയ്ത് കെഎസ്ഇബി

തിരുവനന്തപുരം: ഐപിഎസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് ആൾമാറാട്ടം നടത്തിയ പരാതിയിൽ പ്രാഥമികമായി കുറ്റക്കാരൻ എന്ന് കണ്ടെത്തിയ ജീവനക്കാരൻ വി.പി. വിനീത് കൃഷ്ണനെ കെഎസ്ഇബി സസ്പെന്‍റ് ചെയ്തു. കെഎസ്ഇബി ചീഫ് വിജിലൻസ് ഓഫീസർ നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് ചെയർമാന്‍റെ ഓഫീസിലെ പ്യൂണായ വിനീതിനെ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്.

വിജിലൻസ് വിഭാഗം ഡിവൈ.എസ്പിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തെ തുടർന്നാണ് വിനീത് കൃഷ്ണനെതിരെ ബോർഡ് തലത്തിൽ നടപടി കൈക്കൊള്ളാൻ തീരുമാനിച്ചത്. ഐപിഎസ് ഉദ്യോഗസ്ഥൻ എന്ന് വിശ്വാസം വരുത്താൻ സർക്കാർ കത്തുകൾ തമിഴ്നാട് സർക്കാർ, ബീഹാർ സർക്കാർ എന്നിവർ നൽകിയ അനുമോദനത്തിന്‍റെ പത്രകുറിപ്പുകൾ, കേന്ദ്ര ഗവർണമെന്‍റ് പോസ്റ്റിംഗ് ഓർഡർ എന്നിവയും വ്യാജമായി തയ്യാറാക്കി സന്ദേശമായി നൽകിയതായും അന്വേഷണ ഉദ്രോഗസ്ഥൻ റിപ്പോർട്ട് നൽകിയിട്ടുണ്ട്. വ്യാജമായി രേഖകൾ ചമയ്ക്കുകയും അവ നേരിട്ടും സാമൂഹ്യ മാധ്യമങ്ങൾ വഴിയും പലരിലും എത്തിക്കുകയും ചെയ്തതായും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.

തിരുവനന്തപുരം കാഞ്ഞിരംപാറ സ്വദേശി വിനീത് കൃഷ്ണനെതിരെ വ്യാജ രേഖയുണ്ടാക്കിയതിനടക്കം പൊലീസ് കേസെടുത്തിട്ടുണ്ട്. കെഎസ്ഇബിയില്‍ സ്പെഷ്യല്‍ ഡ്യൂട്ടിയില്‍ പ്രവര്‍ത്തിക്കുന്ന ഐപിഎസ് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞായിരുന്നു പ്യൂണായ വിനീതിന്‍റെ തട്ടിപ്പുകള്‍. വിനീതിനെ വട്ടിയൂർക്കാവ് പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും ജാമ്യത്തിൽ വിട്ടു. തട്ടിപ്പിലൂടെ സാമ്പത്തിക നേട്ടം ഉണ്ടായിട്ടുണ്ടോയെന്ന് കൂടുതല്‍ അന്വേഷണത്തില്‍ നിന്നേ മനസിലാക്കാനാകൂ എന്ന് പൊലീസ് അറിയിച്ചു. കേസെടുത്തതിന് പിന്നാലെയാണ് ഇയാളെ കെഎസ്ഇബി സസ്പെന്‍ഡ് ചെയ്തത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com