പുന്നപ്രയിൽ 14കാരിയെ അച്ഛനും ബന്ധുക്കളും ചേർന്ന് പീഡിപ്പിച്ചു, അറസ്റ്റ്

രണ്ടു വർഷമായി കുട്ടി ലൈംഗിക പീഡനത്തിന് ഇരയാവുകയായിരുന്നെന്ന് പൊലീസ്
punnapra 14 years old girl sexually abused by father and relatives

പുന്നപ്രയിൽ 14കാരിയെ അച്ഛനും ബന്ധുക്കളും ചേർന്ന് പീഡിപ്പിച്ചു, അറസ്റ്റ്

Representative Image
Updated on

പുന്നപ്ര: ആലപ്പുഴ പുന്നപ്രയിൽ പിതാവും ബന്ധുക്കളും ചേർന്ന് പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. പിതാവും പിതാവിന്‍റെ സഹോദരീ ഭർത്താവും പിതാവിന്‍റെ സഹോദരിയുടെ മകനും മറ്റൊരു ബന്ധുവും ചേർന്ന് പീഡിപ്പിച്ചെന്നാണ് കുട്ടിയുടെ മൊഴി. ബന്ധുവിനോടാണ് കുട്ടി ദുരനുഭവം തുറന്നുപറഞ്ഞതോടെയാണ് വിവരങ്ങൾ പുറത്തുവന്നത്.

രണ്ടു വർഷമായി കുട്ടി ലൈംഗിക പീഡനത്തിന് ഇരയാവുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ പിതാവുൾപ്പെടെ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടക്കുകയാണെന്നും കുട്ടിക്ക് കൗൺസലിങ് നൽകി വരുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com