പുതുപ്പള്ളിയിൽ കനത്ത മഴയിലും കനത്ത പോളിങ്; ഒരുമണി വരെ പോളിങ് ശതമാനം: 47.12

സ്ഥാനാർഥികളും പ്രമുഖ വ്യക്തികളും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തിയിരുന്നു
പുതുപ്പള്ളി ഡോൺ ബോസ്‌കോ സെൻട്രൽ സ്‌കൂളിലെ  വനിതാസൗഹൃദ പിങ്ക് ബൂത്തിൽ വോട്ടുചെയ്യാനെത്തുന്ന വെട്ടത്തു വീട്ടിൽ മറിയാമ്മ ജോൺ
പുതുപ്പള്ളി ഡോൺ ബോസ്‌കോ സെൻട്രൽ സ്‌കൂളിലെ വനിതാസൗഹൃദ പിങ്ക് ബൂത്തിൽ വോട്ടുചെയ്യാനെത്തുന്ന വെട്ടത്തു വീട്ടിൽ മറിയാമ്മ ജോൺ

കോട്ടയം: കനത്ത മഴയിലും പുതുപ്പള്ളി നിയമസഭ ഉപതെരഞ്ഞെടുപ്പിൽ നടക്കുന്നത് ഗംഭീര പോളിങ്. ഉച്ചയ്ക്ക് ഒരു മണി വരെയുള്ള പോളിങ് ശതമാനം: 47.12%, ആകെ പോൾ ചെയ്ത വോട്ട്: 83140, പുരുഷന്മാർ: 41921, സ്ത്രീകൾ: 41217, ട്രാൻസ്ജെൻഡർ: 2. മഴ വോട്ടിങിനെ ബാധിക്കുമോ എന്ന ആശങ്കയിലാണ് പ്രമുഖ രാഷ്ട്രീയ പാർട്ടി മുന്നണികൾ.

മഴയും, കാറ്റും അടക്കമുള്ള പ്രതികൂല കാലാവസ്ഥ ഉണ്ടായേക്കുമെന്നത് കണക്കാക്കി രാവിലെ 7 മണിക്ക് വോട്ടിങ് ആരംഭിച്ച സമയം മുതൽ തന്നെ നല്ല തിരക്കാണ് പോളിങ് കേന്ദ്രങ്ങളിൽ അനുഭവപ്പെട്ടിരുന്നത്. സ്ഥാനാർഥികളും പ്രമുഖ വ്യക്തികളും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തിയിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com