പിണറായി സർക്കാരിന് ജനം കരുതിവച്ച് നൽകിയ പ്രഹരം; ജോസഫ് എം. പുതുശ്ശേരി

ജീവിച്ചിരുന്നപ്പോഴും മരിച്ചതിനുശേഷം നുണക്കഥകൾ മെനഞ്ഞ് ഉമ്മൻചാണ്ടിയെ വേട്ടയാടിയവർക്ക് ജനം മുഖം തീർത്ത് നൽകിയ പ്രഹരമാണ് പുതുപ്പള്ളി വിജയമെന്നും അദ്ദേഹം പറഞ്ഞു
joseph m puthussery
joseph m puthussery

കോട്ടയം: കേരളം ഒന്നടങ്കം വികാരവായ്പോടെ ഉമ്മൻചാണ്ടിക്ക് ആദരമർപ്പിച്ചെങ്കിൽ പുതുപ്പള്ളിയിലെ ജനങ്ങൾ നൽകിയ ഗാർഡ് ഓഫ് ഹോണർ ആണ് ചാണ്ടി ഉമ്മൻ്റെ ചരിത്ര വിജയമെന്ന് കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി. ജീവിച്ചിരുന്നപ്പോഴും മരിച്ചതിനുശേഷം നുണക്കഥകൾ മെനഞ്ഞ് ഉമ്മൻചാണ്ടിയെ വേട്ടയാടിയവർക്ക് ജനം മുഖം തീർത്ത് നൽകിയ പ്രഹരമാണ് പുതുപ്പള്ളി വിജയമെന്നും അദ്ദേഹം പറഞ്ഞു.

ധാർഷ്ട്യവും അഹങ്കാരവും തലയ്ക്കു പിടിച്ചു നിരന്തരമായി ജനങ്ങളെ വെല്ലുവിളിക്കുന്ന പിണറായി സർക്കാരിന് ജനം കരുതിവെച്ചു നൽകിയ സമ്മാനമാണ് സ്വപ്ന തുല്യമായ ഈ വിജയം. സാമാന്യ മര്യാദയും ആത്മാഭിമാനവും അല്പമെങ്കിലും അവശേഷിക്കുന്നുവെങ്കിൽ ഒരു നിമിഷം വൈകാതെ ഈ ദയനീയ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജി വെച്ചൊഴിയേണ്ടതാണെന്നും പുതുശ്ശേരി പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com