
കോട്ടയം: വീറും വാശിയും നിറച്ച് മഴയെ പോലും അവഗണിച്ച് 3 മണിയോടെ പാതിയിലധികം വോട്ടുകൾ രേഖപ്പെടുത്തി പുതുപ്പള്ളി. 58.12 ശതമാനം വോട്ടുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആകെ വോട്ട് രേഖപ്പെടുത്തിയത് 1,02,256 പേരാണ്, പുരുഷന്മാർ: 51199, സ്ത്രീകൾ: 51055, ട്രാൻസ്ജെൻഡർ: 2.
മണ്ഡലത്തിൽ 90,281 സ്ത്രീകളും 86,132 പുരുഷന്മാരും 4 ട്രാൻസ്ജെൻഡറുകളും അടക്കം 1,76,417 വോട്ടർമാരാണുള്ളത്. ഇത്തവണത്തെ പോളിങ് 2021 ലെ പോളിങ്ങിനെ മറികടന്നു. കാലാവസ്ഥ മുന്നിൽ കണ്ടു കൊണ്ടു തന്നെ വോട്ടർമാർ പ്രതികരിച്ചുവെന്നാണ് മൂന്നു മണിയോടെയുള്ള വോട്ടിങ് ശതമാനം വ്യക്തമാക്കുന്നത്.