
കോട്ടയം: പുതുപ്പള്ളിയിൽ വോട്ടിങ് സമയം അവസാനിച്ചെങ്കിലും മിക്ക ബൂത്തുകൾക്കു മുന്നിലും നീണ്ട നിരയാണ്. ആറു മണിയോടു കൂടി വോട്ടിങ് സമയം അവസാനിക്കേണ്ടതാണെങ്കിലും ആളുകൾ ക്യൂവിൽ നിൽക്കുന്നതിനാൽ പോളിങ് സ്റ്റേഷന്‍റെ ഗേറ്റ് അടച്ചശേഷം ക്യൂവിൽ നിൽക്കുന്നവർക്ക് സ്ലിപ് നൽകിയ ശേഷം വോട്ടവകാശം വിനിയോഗിക്കുന്നതിന് അവസരം നൽകുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
2021 ലെക്കാൾ മികച്ച പോളിങ്ങാണ് പുതുപ്പള്ളിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. വൈകിട്ട് അഞ്ച് മണിവരെ 70.77 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്. വീറും വാശിയും നിറച്ച് മഴയെ പോലും അവഗണിച്ച് നിരവധി വോട്ടർമാരാണ് ബൂത്തുകളിലേക്ക് എത്തിയത്. ഇതിനിടെ ചില ബൂത്തുകളിൽ പോളിങ് വൈകുന്നുവെന്ന പരാതി ഉയർന്നു. അതേസമയം പോളിങ് വൈകുന്നത് സംശയാസ്പദമാണെന്നും അന്വേഷിക്കണമെന്നും യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ അഭിപ്രായപ്പെട്ടു.