ഫലം കാത്ത് പുതുപ്പള്ളി; വെള്ളിയാഴ്ച വോട്ടെണ്ണൽ

രണ്ടു മുന്നണികളും കണക്കുകൂട്ടലുകളിൽ
Chandy Oommen | Jaik C Thomas
Chandy Oommen | Jaik C Thomas
Updated on

ബിനീഷ് മള്ളൂശേരി

കോട്ടയം: വോട്ടെടുപ്പ് കഴിഞ്ഞു ഫലപ്രഖ്യാപനത്തിനായി കാത്തിരിക്കുമ്പോൾ പുതുപ്പള്ളിയിൽ രണ്ടു മുന്നണികളും കണക്കുകൂട്ടലുകളിൽ. ഒരു മാസത്തോളം നീണ്ട പ്രചാരണത്തിരക്കൊഴിഞ്ഞ് മണ്ഡലം ശാന്തമാണ്. സ്ഥാനാർഥികളും ഒഴിവുദിനം ആസ്വദിച്ചപ്പോൾ നേതൃത്വം വിലയിരുത്തലുകളിലായിരുന്നു. എന്നാൽ, അവകാശവാദങ്ങൾക്കൊന്നും മുന്നണികൾ തയാറല്ല. വെള്ളിയാഴ്ചയാണു ഫലപ്രഖ്യാപനം. മണ്ഡലത്തിലെ പ്രശ്നങ്ങളെല്ലാം തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചെന്നു സ്ഥാനാർഥികൾ അഭിപ്രായപ്പെടുന്നു. എന്നാൽ, കൂടുതലൊന്നും പറയാനില്ല, എല്ലാം വോട്ടെണ്ണിക്കഴിയുമ്പോൾ അറിയാമെന്നാണ് അവരുടെ പക്ഷം.

ജെയ്ക്ക് സി. തോമസ് | എൽഡിഎഫ് സ്ഥാനാർഥി

ശുഭപ്രതീക്ഷയോടും ആത്മാവിശ്വാസത്തോടും മുന്നോട്ടു പോവുക എന്നതാണ് പുതുപ്പള്ളിയിൽ ഇടത് സ്ഥാനാർഥിയായ ജെയ്ക് സി തോമസിന്‍റെ ആദ്യത്തെ വാക്ക്. വോട്ടെടുപ്പിന് ശേഷം 52 ബൂത്തുകളിൽ സന്ദർശനം നടത്തി അവിടെ നിന്നും ലഭിക്കുന്നത് വിജയപ്രതീക്ഷയാണ്. അതിനൊപ്പം മുന്നോട്ട്.

ചാണ്ടി ഉമ്മൻ | യുഡിഎഫ് സ്ഥാനാർഥി

ജനങ്ങൾ തീരുമാനിച്ച വിജയം സുനിശ്ചിതം. പുതുപ്പള്ളിയിൽ യുഡിഎഫ് തരംഗമായിരുന്നു. പോൾ ചെയ്യപ്പെട്ട വോട്ടുകളുടെ ശതമാന കണക്കിൽ യുഡിഎഫ് വോട്ടുകൾ മുഴുവൻ തന്നെ പോൾ ചെയ്യപ്പെട്ടിട്ടുണ്ട്.

ചാണ്ടി ജയിക്കുമെന്ന് എക്സിറ്റ് പോൾ

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞടുപ്പില്‍ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന്‍ 18,000ല്‍ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് ആക്സിസ് മൈ ഇന്ത്യ നടത്തിയ എക്സിറ്റ് പോളിൽ പ്രവചനം. ചാണ്ടിക്ക് 53 ശതമാനം വോട്ടും ഇടതു സ്ഥാനാർഥി ജെയ്ക്ക് സി. തോമസിന് 39 ശതമാനം വോട്ടും പ്രവചിക്കുന്ന എക്സിറ്റ്പോൾ എൻഡിഎയുടെ ലിജിൻ ലാലിന് അഞ്ചു ശതമാനം വോട്ടാണ് ലഭിക്കുകയെന്നു പറയുന്നു. മറ്റുള്ളവര്‍ക്ക് മൂന്നു ശതമാനം വോട്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com