'കേരളത്തിന്‍റേയും മലപ്പുറത്തിന്‍റേയും മാപ്പുണ്ട്, ഇനിയും വേണോ മാപ്പ്'; പരിഹസിച്ച് അൻവർ

മലപ്പുറത്ത് ജില്ലാ പൊലീസ് അസോസിയേഷൻ സമ്മേളന പരിപാടിക്ക് എത്താൻ വൈകിയതിൽ പ്രകോപിതനായി ജില്ലാ പൊലീസ് മേധാവിയെ അൻവർ രൂക്ഷമായി വിമർശിക്കുകയായിരുന്നു
pv anvar against ips association
ഐപിഎസ് അസോസിയേഷനെതിരേ പരിഹാസവുമായി പി.വി. അൻവർ
Updated on

മലപ്പുറം: ഐപിഎസ് അസോസിയേഷനെ പരിഹസിച്ച് പി.വി. അൻവർ എംഎൽഎ. ഫെയ്സ് ബുക്ക് പേജിലൂടെയായിരുന്നു പരിഹാസം. ''കേരളത്തിന്‍റെ മാപ്പുണ്ട്, മലപ്പുറം മാപ്പുണ്ട്, നിലമ്പൂരിന്‍റെ മാപ്പുണ്ട്. ഇനിയും വേണോ മാപ്പ്'' എന്നായിരുന്നു അൻവറിന്‍റെ പരിഹാസം.

മലപ്പുറം എസ്പിഎ പൊതു വേദിയിൽ അധിക്ഷേപിച്ചത് വിവാദമായിരുന്നു. പിന്നാലെ ഐപിഎസ് അസോസിയടേഷൻ അൻവറിനെതിരേ പ്രമേയം പാസാക്കിയിരുന്നു. അൻവർ മാപ്പു പറയണമെന്നാണ് പ്രമേയത്തിലുള്ളത്. കൂടാതെ, എസ്പി ശശിധരനെതിരായ അധിക്ഷേപത്തിൽ മുഖ്യമന്ത്രിയെ നേരിട്ട് കണ്ടു തന്നെ പ്രതിഷേധം അറിയിക്കാനും തീരുമാനിച്ചിരുന്നു. ഇതിൽ പ്രകോപിതനായാണ് ഫെയ്സ്ബുക്കിൽ മാപ്പ് ചിത്രങ്ങളുമായി അൻവർ എംഎൽഎ രംഗത്തെത്തിയത്.

മലപ്പുറത്ത് ജില്ലാ പൊലീസ് അസോസിയേഷൻ സമ്മേളന പരിപാടിക്ക് എത്താൻ വൈകിയതിൽ പ്രകോപിതനായി ജില്ലാ പൊലീസ് മേധാവിയെ അൻവർ രൂക്ഷമായി വിമർശിക്കുകയായിരുന്നു. ഐപിഎസ് ഓഫീസര്‍മാരുടെ പെരുമാറ്റം പൊലീസ് സേനയ്ക്ക് ആകെ നാണക്കേടാണെന്നായിരുന്നു പി.വി. അന്‍വര്‍ എംഎല്‍എയുടെ വിമര്‍ശനം. എംഎല്‍എയുടെ രൂക്ഷ വിമര്‍ശനത്തിന് പിന്നാലെ പരിപാടിയിലെ മുഖ്യപ്രഭാഷകനായിരുന്ന എസ്‍പി ശശിധരൻ പ്രസംഗത്തിന് തയാറാവാനാവാതെ വേദി വിടുകയും ചെയ്തിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com