എം.ആർ. അജിത് കുമാർ നൊട്ടോറിയസ് ക്രിമിനൽ, പി.ശശി വൻ പരാജയം; ഗുരുതര ആരോപണവുമായി പി.വി. അൻവർ

'അജിത്ത് കുമാറിന്‍റെ ഭാര്യക്ക് സ്ത്രീയെന്ന പരിഗണന നൽകി ഇപ്പോൾ വിടുന്നു'
pv anwar against mr ajith kumar and p sasi
PV Anvar MLAfile
Updated on

മലപ്പുറം: സംസ്ഥാന പൊലീസിലെ ക്രമ സമാധാന ചുമതലയുള്ള എഡിജിപി എം.ആർ. അജിത് കുമാറിനെതിരേ ഗുരുതര ആരോപണവുമായി പി.വി. അൻവർ എംഎൽ‌എ. നൊട്ടോറിയസ് ക്രിമിനലാണ് എം.ആർ. അജിത് കുമാർ, അയാൾ ആളുകളെ കൊല്ലിച്ചിട്ടുണ്ട്. അധോലോക ഭീകരന്‍ ദാവൂദ് ഇബ്രാഹിമിനെ അദ്ദേഹം മാതൃകയാക്കുന്നു.

സുജിത്ത് ദാസ് ഐപിഎസ് നേരത്തെ കസ്റ്റംസിൽ ആയിരുന്നു. കസ്റ്റംസിനെ വെട്ടിച്ചു നിരവധി കേസുകളിൽ ആണു പൊലീസ് റോഡിൽ പിടിക്കുന്നത്. ഇത് സ്വർണ കടത്തുമായി ബന്ധം ഉണ്ടാക്കിയെന്നും അദ്ദേഹം ആരോപിച്ചു. കസ്റ്റംസിൽ ഉള്ള ഉദ്യോഗസ്ഥർ കടത്തുകാരെ കടത്തി വിടും. എന്നിട്ട് പൊലീസിന് വിവരം നൽകും. പിടിക്കുന്നതിൽ നിന്ന് സ്വർണം കവരും.ഇതാണ് രീതിയെന്നും അദ്ദേഹം ആരോപിച്ചു.

അജിത്ത് കുമാറിന്‍റെ ഭാര്യക്ക് സ്ത്രീയെന്ന പരിഗണന നൽകി ഇപ്പോൾ വിടുന്നു. ആവശ്യം വരികയാണെങ്കിൽ ചില കാര്യങ്ങൾ പറയാമെന്നും പി.വി. അന്‍വര്‍ പറഞ്ഞു. മുഖ്യമന്ത്രിക്ക് 29 വകുപ്പുകളുണ്ട്.മുഖ്യമന്ത്രിയെ വിശ്വസ്തർ കുഴിയിൽ ചാടിക്കുന്നു. പൊളിറ്റക്കൽ സെക്രട്ടറി പി.ശശി വൻ പരാജയമാണ്. അഴിമതിക്കാരനാണ്. പൊളിറ്റിക്കൽ സെക്രട്ടറിയെയും, എഡിജിപിയെയും മുഖ്യമന്ത്രി വിശ്വസിച്ചാണ് ചുമതലകൾ ഏൽപ്പിച്ചത്. അവര്‍ അത് കൃത്യമായി ചെയ്തില്ലെന്നും പി.വി. അന്‍വര്‍ കുറ്റപ്പെടുത്തി

Trending

No stories found.

Latest News

No stories found.