മനുഷ്യ-വന്യജീവി സംഘർഷം: സുപ്രീം കോടതിയെ സമീപിച്ച് പി.വി. അൻവർ

ചില മതസംഘടനകൾകൂടി വിഷയത്തിൽ പരസ്യ നിലപാട് സ്വീകരിച്ചതോടെ സർക്കാർ കൂടുതൽ പ്രതിസന്ധിയിലായിരുന്നു
പി.വി. അൻവർ
പി.വി. അൻവർ
Updated on

ന്യൂഡൽഹി: മനുഷ്യ-വന്യജീവി സംഘർഷം കുറയ്ക്കുന്നതിനുള്ള കർമപരിപാടി തയാറാക്കുന്നതിനായി കേന്ദ്രസർക്കാരിനോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് പി.വി. അൻവർ എംഎൽഎ സുപ്രീംകോടതിയെ സമീപിച്ചു. വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകുന്നതിന് പ്രത്യേക ഫണ്ട് രൂപികരിക്കാൻ കേന്ദ്രത്തിനോട് നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.

മലയോര മേഖലയിൽ തുടർച്ചയായുണ്ടാകുന്ന വന്യമൃഗ ആക്രമണങ്ങളിൽ സംസ്ഥാന സർക്കാർ ക്രിയാത്മകമായി ഇടപെടുന്നില്ലെന്ന വിമർശനം ഉയരുന്ന പശ്ചാത്തലത്തിലാണ് എംഎൽഎയുടെ നീക്കം. സർക്കാരിനെതിരെയുള്ള ജനരോഷം ചുരുങ്ങിയത് പത്തോളം മണ്ഡലങ്ങളിൽ ഇടതുസ്ഥാനാർഥികളുടെ തിരെഞ്ഞെടുപ്പ് വിജയസാധ്യതയെ ബാധിക്കുമെന്ന ആശങ്കയും മുന്നണിയിലെ ഘടകകക്ഷികൾക്കുമുണ്ട്.

ചില മതസംഘടനകൾകൂടി വിഷയത്തിൽ പരസ്യ നിലപാട് സ്വീകരിച്ചതോടെ സർക്കാർ കൂടുതൽ പ്രതിസന്ധിയിലായിരുന്നു. ഇതിനിടയിലാണ് ഇത്തരമൊരു നീക്കം നടത്തിയിരിക്കുന്നതെന്നാണു വിലയിരുത്തൽ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com