പി.വി. അൻവറിനെ സിപിഎം പാർലമെന്‍ററി പാർട്ടി അംഗത്വത്തിൽ നിന്ന് ഒഴിവാക്കിയേക്കും; സ്പീക്കർക്ക് കത്ത് നൽകി ടി.പി. രാമകൃഷ്ണൻ

അൻവറിനെ ഒഴിവാക്കണമെന്ന ആവശ‍്യം നിയമസഭാ സെക്രട്ടറിയറ്റ് അംഗീകരിക്കും
P.V. Anwar may be expelled from CPM parliamentary party membership; TP gave a letter to the Speaker. Ramakrishnan
പി.വി. അൻവർ
Updated on

തിരുവനന്തപുരം: നിലമ്പൂർ എംഎൽഎ പി.വി. അൻവറിനെ സിപിഎം പാർലമെന്‍ററി പാർട്ടി അംഗത്വത്തിൽ നിന്ന് ഒഴിവാക്കിയേക്കും. ഇതുസംബന്ധിച്ച് സ്പീക്കർക്ക് കത്ത് നൽകി നിയസഭാകക്ഷി സെക്രട്ടറി ടി.പി. രാമകൃഷ്ണൻ. അൻവറിനെ ഒഴിവാക്കണമെന്ന ആവശ‍്യം നിയമസഭാ സെക്രട്ടറിയറ്റ് അംഗീകരിക്കും.

വ‍്യാഴാഴ്ച നിയമസഭാ സമ്മേളനം തുടങ്ങുമ്പോൾ അവസാന സീറ്റിലായിരിക്കും അൻവറിന്‍റെ ഇരിപ്പിടം. മുഖ‍്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെയും എഡിജി എം.ആർ. അജിത് കുമാറിനെതിരെയും ഗുരുതര ആരോപണങ്ങളാണ് പി.വി. അൻവർ ഉന്നയിച്ചത്.

എന്നാൽ അജിത് കുമാറിനെയും പി.ശശിയെയും മുഖ‍്യമന്ത്രി ചേർത്തുനിർത്തിയതോടെ മുഖ‍്യമന്ത്രിക്ക് എതിരെയും പാർട്ടിക്കെതിരെയും രൂക്ഷ വിമർശനവുമായി അൻവർ രംഗത്തെത്തിയിരുന്നു. പിന്നാലെ നിലമ്പൂരിലെ വസതിയിൽ വെച്ച് നടത്തിയ വാർത്ത സമ്മേളനത്തിൽ പുതിയ പാർട്ടി രൂപികരിക്കുമെന്നും അൻവർ വ‍്യക്തമാക്കിയിരുന്നു. ഇതോടെ അൻവറുമായുള്ള ബന്ധം ഉപേക്ഷിക്കുകയാണെന്ന് സിപിഎമ്മും വ‍്യക്തമാക്കി.

Trending

No stories found.

Latest News

No stories found.