തെരഞ്ഞെടുപ്പ് ചിത്രത്തിൽ നിന്നും അപ്രത്യക്ഷം; ചേലക്കരയിൽ ഏശാതെ അൻവർ തരംഗം

കോൺ​ഗ്രസ് വിട്ടെത്തിയ സുധീറായിരുന്നു ചേലക്കരയിലെ അൻവറിന്‍റെ സ്ഥാനാർഥി
pv anvar setback in chelakkara election
തെരഞ്ഞെടുപ്പ് ചിത്രത്തിൽ നിന്നും അപ്രത്യക്ഷം; ചേലക്കരയിൽ ഏശാതെ അൻവർ തരംഗം
Updated on

ചേലക്കര: ചേലക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ചലനമുണ്ടാക്കാനാവാതെ പി.വി. അൻവറിന്‍റെ ഡിഎംകെ. വലിയ അവകാശവാദങ്ങളുമായാണ് ഇരുമുന്നണികൾക്കുമെതിരെ അൻവർ സ്വന്തം സ്ഥാനാർഥി സുധീറിനെ രം​ഗത്തിറക്കിയത്. എന്നാൽ ഫലം പുറത്തു വരുമ്പോൾ തെരഞ്ഞെടുപ്പ് ചിത്രത്തിൽ നിന്നുതന്നെ ഇരുവരും അപ്രത്യക്ഷമായ കാഴ്ചയാണ് കാണുന്നത്.

കോൺ​ഗ്രസ് വിട്ടെത്തിയ സുധീറായിരുന്നു ചേലക്കരയിലെ അൻവറിന്‍റെ സ്ഥാനാർഥി. ചേലക്കരയിൽ യുഡിഎഫ് സ്ഥാനാർഥിയെ പിൻവലിച്ച് തന്‍റെ സ്ഥാനാർഥിയെ പിന്തുണക്കണമെന്നും അൻവർ കോൺ​ഗ്രസിനോട് ആവശ്യപ്പെട്ടിരുന്നു. കോൺ​ഗ്രസ് നിഷ്കരുണം അൻവറിന്‍റെ ആവശ്യം തള്ളി. എന്നാൽ പാലക്കാട് അൻവർ രാഹുലിന് പിന്തുണ നൽകിയിരുന്നു. തെരഞ്ഞെടുപ്പ് തോൽവിയോടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ അപ്രസക്തനാകുമോ എന്ന ആശങ്കയിലാണ് അൻവർ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com