പി. ശശി നൽകിയ മാനഷ്ടക്കേസ്; പി.വി. അൻവറിന് നോട്ടീസയച്ച് കോടതി

പാലക്കാട് നടത്തിയ വാർത്താസമ്മേളനത്തിലാണ് പി. ശശിക്കെതിരെ അൻവർ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്
pv anvar summoned by kannur court in defamation case filed by p sasi
പി. ശശി നൽകിയ മാനഷ്ടക്കേസ്; പി.വി. അൻവറിന് നോട്ടീസയച്ച് കോടതി
Updated on

കണ്ണൂർ: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി നൽകിയ മാനഷ്ടക്കേസിൽ പി.വി. അൻവർ എംഎൽഎയ്‌ക്ക് കോടതി നോട്ടിസ് അയച്ചു. ഡിസംബർ മൂന്നിന് പി.വി. അൻവർ കോടതിയിൽ നേരിട്ട് ഹാജരാകണമെന്ന് കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് ഉത്തരവിട്ടു.

പാലക്കാട് നടത്തിയ വാർത്താസമ്മേളനത്തിലാണ് പി. ശശിക്കെതിരെ അൻവർ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്‍റ് പി.പി. ദിവ്യയുടെ ഭർത്താവ് പി ശശിയുടെ ബിനാമിയാണെന്നും 15 പെട്രോൾ പമ്പുകൾ ശശിക്കുണ്ടെന്നും അൻവർ ആരോപിച്ചിരുന്നു. ആരോപണങ്ങൾ പിൻവലിച്ച് മാപ്പു പറയണമെന്നും അല്ലാത്ത പക്ഷം നിയമനടപടി സ്വീകരിക്കുമെന്നും കാണിച്ച് അൻവറിന് ശശി വക്കീൽ നോട്ടിസ് അയച്ചിരുന്നു. നോട്ടിസിന് മറുപടി നൽകാത്ത സാഹചര്യത്തിലാണ് പി.ശശി കോടതിയിൽ കേസ് ഫയൽ ചെയ്തത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com