പാർട്ടി ചിഹ്നം അനുവദിച്ചു; നിലമ്പൂരിൽ അൻവർ തിങ്കളാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കും

ഓട്ടോറിക്ഷ ചിഹ്നത്തിൽ മത്സരിക്കാനായിരുന്നു അൻവറിന്‍റെ തീരുമാനം
pv anvar to contest from nilambur byelection
പി.വി. അൻവർfile image
Updated on

നിലമ്പൂർ: പി.വി. അൻവർ നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കും. തൃണമൂൽ സംസ്ഥാന നേതൃത്വം അനുമതി നൽകിയതോടെയാണ് തീരുമാനം. പാർട്ടി ചിഹ്നവും തൃണമൂൽ അനുവദിച്ചു. തിങ്കളാഴ്ചയാവും അൻവർ നാമനിർദേശപത്രിക സമർപ്പിക്കുക.

ഓട്ടോറിക്ഷ ചിഹ്നത്തിൽ മത്സരിക്കാനായിരുന്നു അൻവറിന്‍റെ തീരുമാനം. എന്നാൽ പാർട്ടി ചിഹ്നത്തിൽ മത്സരിക്കാൻ തൃണമൂൽ സംസ്ഥാന നേതൃത്വം ആവശ്യപ്പെടുകയായിരുന്നു. കോൺഗ്രസ് വാതിലടച്ചതോടെ അൻവർ മത്സരിക്കുന്നില്ലെന്ന് പ്രതികരിച്ചിരുന്നു.

താൻ മത്സരിക്കില്ലെന്നും, മത്സരിക്കാൻ തന്‍റെ പക്കൽ പണമില്ലെന്നും പറഞ്ഞ അൻവർ പിന്നാലെ തന്നെ പണവുമായി ആളെത്തുമെന്നും മത്സരിക്കാൻ സമ്മർദമുണ്ടെന്നും നിലപാട് മാറ്റിയിരുന്നു. ശനിയാഴ്ച രാത്രിയോടെയാണ് അൻവർ മത്സരിക്കുമെന്ന കാര്യത്തിൽ വ്യക്തത വന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com