''മരിച്ച് കൂടെ നിൽക്കും, എന്നെ വേണോയെന്ന് യുഡിഎഫ് തീരുമാനിക്കട്ടെ'', മുതിർന്ന നേതാക്കളെ കാണാൻ അൻവർ

യുഡിഎഫിലെ ഒരു പ്രവർത്തകൻ ആയാൽ മാത്രം മതിയെന്നാണ് നിലമ്പൂർ എംഎൽഎ പി.വി. അൻവർ പറയുന്നത്.
pv anvar udf entry
മരിച്ച് കൂടെ നിൽക്കും, തന്നെ വേണോയെന്ന് യുഡിഎഫ് തീരുമാനിക്കട്ടെ; മുതിർന്ന നേതാക്കളെ കാണാൻ അൻവർfile
Updated on

മലപ്പുറം: യുഡിഎഫ് പ്രവേശനം ഉറപ്പിക്കുന്നതിനുള്ള ഊർജിത നീക്കങ്ങളുമായി പി.വി. അൻവർ എംഎൽഎ. എല്ലാ യുഡിഎഫ് നേതാക്കളെയും നേരിട്ടെത്തി കാണുമെന്നും, യുഡിഎഫ് അധികാരത്തിൽ വരണമെന്നും വാർത്താ സമ്മേളനത്തിൽ അൻവർ പറഞ്ഞു.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായി ഫോണിൽ സംസാരിച്ചു. ഉച്ചയോടെ മുസ്ലിം ലീഗ് നേതാവ് സാദിഖലി ശിഹാബ് തങ്ങളെ കാണാൻ പാണക്കാട് എത്തും. രാവിലെ സാദിഖലി തങ്ങളെ ഫോണിൽ വിളിച്ച അൻവർ, അറസ്റ്റ് സമയത്ത് നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിച്ചിരുന്നു. സന്ദർശന വേളയിൽ പി.കെ. കുഞ്ഞാലിക്കുട്ടിയുമായും കൂടിക്കാഴ്ച നടത്തും. പിന്നാലെ തന്നെ മറ്റ് യുഡിഎഫ് പ്രവർത്തകരെ നേരിൽ കാണാനാണ് അൻവറിന്‍റെ നീക്കം.

യുഡിഎഫിലെ ഒരു പ്രവർത്തകനായാൽ മാത്രം മതിയെന്നാണ് അൻവറിന്‍റെ പ്രതികരണം. മുന്നണി പ്രവേശനം തേടി യുഡിഎഫിനു നേരിട്ട് കത്ത് നൽകുന്ന കാര്യം പിന്നീട് പരിഗണിക്കും. മരിച്ചു കൂടെ നിൽക്കുമെന്നും തന്നെ വേണോ വേണ്ടയോ എന്ന് യുഡിഎഫ് പരിശോധിക്കട്ടെ എന്നും വാർത്താസമ്മേളനത്തിൽ അൻവർ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com