പി.വി. അൻവറിന്‍റെ പാർക്കിന് ലൈസൻസുണ്ടോ? മൂന്നു ദിവസത്തിനകം റിപ്പോർട്ട് നൽകാൻ സർക്കാരിന് ഹൈക്കോടതി നിർദേശം

മൂന്നു ദിവസത്തിനകം ഇത് സംബന്ധിച്ച വിവരം അറിയിക്കാനാണ് ഹൈക്കോടതിയുടെ നിർദേശം
PV Anvar MLA
PV Anvar MLAfile

കൊച്ചി: പി.വി. അൻവർ എംഎൽഎയുടം കക്കാടം പൊയിലെ പാർക്കിന് ലൈസൻ ഉണ്ടോ എന്ന് സർക്കാരിനോട് ഹൈക്കോടതി. ഇത് സംബന്ധിച്ച വിവരം മൂന്നു ദിവസത്തിനകം അറിയിക്കാനാണ് ഹൈക്കോടതിയുടെ നിർദേശം.

പാർക്കിനു പഞ്ചായത്ത് ലൈസൻസ് നൽകിയിട്ടുണ്ടോ എന്നാണ് അറിയിക്കേണ്ടതെന്ന് കോടതി വ്യക്തമാക്കി. കുട്ടികളുടെ പാർക്ക് തുറക്കാൻ പഞ്ചായത്ത് ലൈസൻസ് ഇല്ലെന്ന വിവരാവകാശ രേഖ കേസിലെ ഹർജിക്കാരൻ കോടതിയിൽ സമർപ്പിച്ചു. പിന്നാലെയാണ് ഹൈക്കോടതി നിർദേശം. കലക്ടർ അടച്ചു പൂട്ടിയ പാർക്ക് സർക്കാരാണ് തുറന്നു കൊടുത്തത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com