നിലമ്പൂരിൽ മത്സരിക്കുമെന്ന് അൻവർ; കോൺഗ്രസിനെതിരേ രൂക്ഷ വിമർശനം

''ആര്യാടൻ ഷൗക്കത്ത് നിലമ്പൂരിൽ വിജയിക്കില്ലെന്ന് ഉറപ്പാണ്, പിന്നെ എന്തിന് ഞാൻ പിന്തുണയ്ക്കണം''
pv anwar against congress
പി.വി. അൻവർ

file image

Updated on

‌മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പി.വി. അൻവർ. ഇത് സംബന്ധിച്ച് വാർത്തകൾ ഉയർന്നിരുന്നു. ഇത് സ്ഥിരീകരിച്ചുകൊണ്ടാണ് അൻവർ വാർത്താ സമ്മേളനം നടത്തിയത്. തൃണമൂൽ കോൺഗ്രസിന്‍റെ സ്ഥാനാർഥിയായിട്ടാണ് മത്സരിക്കുന്നതെന്നും തിങ്കളാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കുമെന്നും അൻവർ പറഞ്ഞു.

അതേസമയം, കോൺഗ്രസിനെതിരേ ശക്തമായ ഭാഷയിലാണ് അൻവർ പ്രതികരിച്ചത്. സ്ഥാനാർഥിയുടെ കാര്യത്തിൽ തന്‍റെ നിലപാടുകളിൽ മാറ്റമില്ലെന്നും നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് ജയിക്കില്ലെന്ന് ഉറപ്പാണെന്നും അൻവർ പറഞ്ഞു.

നിലമ്പൂരിലെ ജനവികാരം ഷൗക്കത്തിന് എതിരാണ്. ഒരു സമുദായത്തെ ഉള്ളിൽ നിന്നും വിമർശിച്ച ആളാണ് ഷൗക്കത്ത്. വിജയ സാധ്യതയുള്ളത് വി.എസ്. ജോയിക്കാണെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലീം വോട്ടുകളൊന്നും ഷൗക്കത്തിന് ലഭിക്കില്ല. പാണക്കാട് തങ്ങളുമാരെ കുറ്റം പറഞ്ഞത് മറന്നിട്ടില്ല. സിനിമ മുസ്ലീം സമുദായത്തിന് എതിരായിരുന്നു. ഇതൊന്നും സമുദായം മറന്നിട്ടില്ലെന്നും ഷൗക്കത്ത് തോൽക്കുമെന്ന് ഉറപ്പുള്ള തെരഞ്ഞെടുപ്പിൽ താൻ എന്തിന് പിന്തുണ നൽകണമെന്ന് അൻവർ പറഞ്ഞു. ഹിന്ദു വോട്ടുകൾ സ്വരാജിനും ലഭിക്കില്ല. ശബരിമല വിഷയമൊന്നും ആരും മറന്നിട്ടില്ലെന്നും അൻവർ പറഞ്ഞു.

വി.ഡി. സതീശനെതിരേയും അൻവർ രൂക്ഷ വിമർശനം ഉന്നയിച്ചു. സതീശൻ നയിച്ചാൽ 2026 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെടും. പിണറായി സർക്കാരിനെ താഴെയിറക്കാൻ കോൺഗ്രസിനാവില്ല. സതീശനു പിന്നിൽ പിണറായിയാണ്. അൻവറിനെ കൂടെ കൂട്ടരുതെന്ന് പിണറായി ആവശ്യപ്പെട്ടിട്ടുണ്ട്. അതിനാലാണ് താൻ ഉയർത്തിയ ഒരു വിഷയവും കോൺഗ്രസ് ഏറ്റെടുക്കാതിരുന്നതെന്നും അൻവർ പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിൽ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. രാഹുലും പിണറായിസത്തിന്‍റെ ഇരയാണ്. കാത്തിരിക്കണമെന്ന് രാഹുൽ പറഞ്ഞു. സൗഹൃദക്കൂടിക്കാഴ്ച്ചയായിരുന്നു അതെന്നും അൻവർ പറഞ്ഞു.

നിലമ്പൂരിൽ തോറ്റാൽ ജീവനോടെ ഉണ്ടാവുമോ എന്ന് അറിയില്ലെന്നും അൻവർ പറഞ്ഞു. സതീശൻ‌ ഹിറ്റ്ലറാണ്. സതീശന്‍റെ കാലുനക്കാൻ ഇനി ഇല്ലെന്നും തന്‍റെ ജീവൻ വരെ അപകടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com