പി.വി. അന്‍വര്‍- മുഖ്യമന്ത്രി കൂടിക്കാഴ്ച ഉടന്‍; രേഖകള്‍ സഹിതം പരാതി നല്‍കും

ഉച്ചയ്ക്ക് 12ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ വച്ചാണ് കൂടിക്കാഴ്ച അനുവദിച്ചിരിക്കുന്നത്.
PV Anwar with another allegations against ajith kumar solar case
പി.വി. അന്‍വര്‍- മുഖ്യമന്ത്രി കൂടിക്കാഴ്ച ഉടന്‍; രേഖകള്‍ സഹിതം പരാതി നല്‍കും
Updated on

തിരുവനന്തപുരം: താന്‍ ഉന്നയിച്ച ആരോപണങ്ങളിലും പുറത്തുവിട്ട തെളിവുകളിലും അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഇടത് എംഎല്‍എ പി.വി.അന്‍വര്‍ ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയനെ കാണും. ഉച്ചയ്ക്ക് 12ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ വച്ചാണ് കൂടിക്കാഴ്ച അനുവദിച്ചിരിക്കുന്നത്. തിങ്കളാഴ്ച തന്നെ അന്‍വര്‍ തിരുവനന്തപുരത്ത് എത്തിയിരുന്നു. രേഖകള്‍ സഹിതം അൻവർ മുഖ്യമന്ത്രിക്ക് പരാതി നല്‍കും.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി, എഡിജിപി എം.ആര്‍.അജിത് കുമാർ തുടങ്ങിയവർക്കെതിരേ ഗുരുതരമായ ആരോപണങ്ങളാണ് അന്‍വര്‍ ഉന്നയിച്ചിരുന്നത്. അന്‍വറിന്‍റെ ഗുരുതര ആരോപണങ്ങളിൽ എഡിജിപി എംആർ അജിത് കുമാർ ഉൾപ്പടെയുള്ള പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ മുഖ്യമന്ത്രി തിങ്കളാഴ്ച അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയമിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിറങ്ങിയിരുന്നു. എന്നാല്‍ എഡിജിപി എം.ആര്‍.അജിത് കുമാറിനെതിരായ അന്വേഷണമെന്ന് ഉത്തരവില്‍ പരാമര്‍ശിച്ചിട്ടില്ല.

ആരോപണവിധേയരായ എഡിജിപിയെ മാറ്റിനിര്‍ത്തിയുള്ള അന്വേഷണമുണ്ടാകുമെന്ന സൂചനയാണുണ്ടായിരുന്നതെങ്കിലും അന്വേഷണത്തിന് ഡിജിപിയുടെ നേതൃത്വത്തില്‍ ഉന്നതസംഘത്തെ മാത്രമാണ് പ്രഖ്യാപിച്ചത്. എന്നാൽ ആരോപണവിധേയരായ പത്തനംത്തിട്ട എസ്രി എസ്. സുജിത് ദാസിനെ മാറ്റുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച നിർണായകമാണ്. മുഖ്യമന്ത്രിയെ കണ്ട ശേഷം അൻവർ മാധ്യമങ്ങളെ കാണും.

Trending

No stories found.

Latest News

No stories found.