''സതീശനിസം അവസാനിച്ചു, വരുന്ന തെരഞ്ഞെടുപ്പിൽ എന്ത് വിലകൊടുത്തും യുഡിഎഫിനെ വിജയിപ്പിക്കും'': പി.വി. അൻവർ

മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം മാത്രമാണ് വിദ്യാഭ്യാസ മന്ത്രി പിഎം ശ്രീയിൽ തീരുമാനമെടുത്തത്
pv anwar says sathisanism era end in congress kerala
പി.വി. അൻവർ

file image

Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് കോൺഗ്രസിൽ സതീശനിസം അവസാനിച്ചെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് പി.വി. അൻവർ. താനും പാർട്ടിയും എന്ത് വിലകൊടുത്തും അടുത്ത തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ വിജയിപ്പിക്കുമെന്നും യുഡിഎഫിനൊപ്പം നിൽക്കാൻ ഒരു ഉപാധിയും മുന്നോട്ട് വയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം മാത്രമാണ് വിദ്യാഭ്യാസ മന്ത്രി പിഎം ശ്രീയിൽ തീരുമാനമെടുത്തതെന്നും അദ്ദേഹം ആരോപിച്ചു. ബിജെപിയുമായി ചേർന്ന് സംസ്ഥാനത്ത് വർഗീയവത്ക്കരണമാണ് സിപിഎം നടത്തുന്നത്. ഒരു ബജറ്റിൽ ഒരു ശതമാനം പോലും വരാത്ത 1500 കോടിക്ക് വേണ്ടിയാണ് കേരളത്തിന്‍റെ മതേതരത്വം വിറ്റു തുലച്ചത്.

മുഖ്യമന്ത്രി ഡൽഹിയിലെത്തി കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ വച്ച് കൂടിക്കാഴ്ച നടത്തിയതിൽ ദുരൂഹതയുണ്ടെന്നും അൻവർ ആരോപിച്ചു. നിലമ്പൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അൻവർ ഇക്കാര്യം വ്യക്തമാക്കിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com