

തദ്ദേശ തെരഞ്ഞെടുപ്പ്: കൊച്ചി കോർപ്പറേഷനിലേക്കുള്ള എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ‍്യാപിച്ചു
കൊച്ചി: വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ കൊച്ചി കോർപ്പറേഷനിലേക്ക് മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ‍്യാപിച്ചു. 70 ഡിവിഷനുകളിലേക്കുള്ള സ്ഥാനാർഥികളെയാണ് നിലവിൽ പ്രഖ‍്യാപിച്ചിരിക്കുന്നത്. 58 സീറ്റുകളിൽ മത്സരിക്കാനാണ് സിപിഎമ്മിന്‍റെ തീരുമാനം.
6 സീറ്റുകളിൽ സിപിഐയും ഓരോ സീറ്റുകൾ വീതം കേരള കോൺഗ്രസ് എമ്മും എൻസിപിയും മത്സരിക്കും. കൽവത്തി, ഐലന്‍റ് നോർത്ത് ഡിവിഷനുകളിൽ ഇടത് സ്വതന്ത്ര സ്ഥാനാർഥികൾ മത്സരിക്കും. ജനതാദൾ എസ് രണ്ടു ഡിവിഷനുകളിലും മത്സരിക്കും. 76 ഡിവിഷനിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.