സ്‌കൂൾ കലോത്സവത്തിന്‍റെ വേദികൾ കണ്ടെത്താൻ ക്യൂ ആർ കോഡുകൾ

ക്യൂ ആർ കോഡുകൾ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പുറത്തിറക്കി.
qr codes to find school festival venues
സ്‌കൂൾ കലോത്സവത്തിന്‍റെ വേദികൾ കണ്ടെത്താൻ ക്യൂ ആർ കോഡുകൾ
Updated on

തിരുവനന്തപുരം: 63-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ വിവിധ വേദികൾ, രജിസ്‌ട്രേഷൻ കേന്ദ്രം, വാഹനപാർക്കിങ്, ഭക്ഷണശാല തുടങ്ങിയ സ്ഥലങ്ങളിലേക്ക് എത്തുന്നതിനായുളള ക്യൂ ആർ കോഡുകൾ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പുറത്തിറക്കി.

ഗൂഗിൾ സഹായത്തോടെ ട്രാൻസ്പോർട്ട് കമ്മിറ്റിയാണ് ക്യൂ ആർ കോഡ് തയ്യാറാക്കിയത്. കലോത്സവത്തിന്‍റെ ഓരോ വേദികളിലും പ്രത്യേകം ക്യൂ ആർ കോഡുകളുണ്ട്.

കൂടാതെ നഗരത്തിലെ വിവിധയിടങ്ങളിലും ബസുകളിലും ക്യൂ ആർ കോഡുകൾ സ്ഥാപിക്കും.

ഫോണിലൂടെ ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് ലൊക്കേഷൻ കൃത്യമായി മനസിലാക്കാൻ സാധിക്കും. സ്കാൻ ചെയ്യുമ്പോൾ തന്നെ ഗൂഗിൾ മാപ്പിൽ ലൊക്കേഷനും മറ്റ് വിവരങ്ങങ്ങളും ലഭിക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com