ഭാരതാംബയെക്കുറിച്ച് ചോദ്യം; വാർത്താ സമ്മേളനത്തിൽ നിന്ന് വിസി ഇറങ്ങിപ്പോയി

സമരം ചെയ്തവർ ഗുണ്ടകളാണെന്ന് വാർത്താ സമ്മേളനത്തിൽ വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ പറഞ്ഞു
question of Bharat Mata controversy VC Mohan Kunninmel walks out of press conference

കേരള സർവകലാശാലാ വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ

Updated on

തിരുവനന്തപുരം: വാർത്താ സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയി കേരള സർവകലാശാലാ വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ. സെനറ്റ് ഹാളിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രത്തിൽ പ്രശ്നമില്ലേ എന്ന ചോദ്യത്തിൽ പ്രകോപിതനായാണ് വിസി ഇറങ്ങിപ്പോയത്.

ഇരുപതു ദിവസങ്ങൾക്കു ശേഷമാണ് വൈസ് ചാൻസലർ‌ കേരള സർവകലാശാലയിലെത്തിയത്. തന്‍റെ മുന്നിലെത്തിയ 1800ൽ അധികം ഡിഗ്രി സർട്ടിഫിക്കറ്റുകൾ ഒപ്പിട്ടു നൽകിയെന്നും മറ്റ് ഫയലുകളും ഒപ്പിട്ടെന്നും വിസി അറിയിച്ചു.

സർവകലാശാലയിലെത്താതിരുന്നതിന് കാരണം അക്രമമാണെന്നും, സമരം ചെയ്തവർ ഗുണ്ടകളാണെന്നും അദ്ദേഹം പറഞ്ഞു. സർവകലാശാലയുടെ അധികാരി വിസിയാണെന്നും അദ്ദേഹം പറഞ്ഞു. പിന്നാലെ, കാവിക്കൊടിയേന്തിയ ഭാരതാംബയെ സംബന്ധിച്ച് ചോദ്യം ഉയർന്നതോടെ വിസി പ്രകോപിതനായി ഇറങ്ങിപ്പോവുകയായിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com