ചോദ്യ പേപ്പർ ചോർച്ച: ഷുഹൈബിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കോഴിക്കോട് കൊടുവള്ളി കേന്ദ്രീകരിച്ചുള്ള എംഎസ് സൊല്യൂഷൻസ് യൂട്യൂബ് ചാനലിലൂടെയാണ് പത്താം ക്ലാസ് ക്രിസ്മസ് പരീക്ഷയുടെ ചോദ്യ പേപ്പർ ചോർന്നത്
Question paper leak case HC rejects anticipatory bail of accused Shuhaib

ചോദ്യ പേപ്പർ ചോർച്ച: ഷുഹൈബിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

Updated on

കൊച്ചി: ചോദ്യ പേപ്പർ ചോർച്ച കേസിൽ എംഎസ് സൊല്യൂഷൻസ് സിഇഒ മുഹമ്മദ് ഷുഹൈബിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസിലെ ഒന്നാം പ്രതിയാണ് ഷുഹൈബ്. വാട്സാപ്പിലൂടെ ചോദ്യ പേപ്പർ ചോർത്തി നൽകിയ അൺ എയ്ഡഡ് സ്കൂളിലെ പ്യൂണിനെ അന്വേഷണ സംഘം ബുധനാഴ്ച അറസ്റ്റ് ചെയ്തിരുന്നു.

കോഴിക്കോട് കൊടുവള്ളി കേന്ദ്രീകരിച്ചുള്ള എംഎസ് സൊല്യൂഷൻസ് യൂട്യൂബ് ചാനലിലൂടെയാണ് പത്താം ക്ലാസ് ക്രിസ്മസ് പരീക്ഷയുടെ ചോദ്യ പേപ്പർ ചോർന്നത്. ഇംഗ്ലീഷ്, കണക്ക് പരീക്ഷകളുടെ ചോദ്യപേപ്പറുകളാണ് യൂട്യൂബ് ചാനലിന് മലപ്പുറം മേൽമുറിയിലെ മഅ്ദിൻ ഹയർ സെക്കൻഡറി സ്കൂളിലെ പ്യൂണായ അബ്ദുൽ നാസർ ചോർത്തി നൽകിയത്.

എംഎസ് സൊല‍്യൂഷൻസിൽ അധ‍്യാപകനായ ഫഹദിനാണ് ചോദ‍്യ പേപ്പർ ചോർത്തി നൽകിയത്. അബ്ദുൾ നാസർ ജോലി ചെയ്തിരുന്ന സ്കൂളിലായിരുന്നു മുൻപ് ഫഹദ് ജോലി ചെയ്തിരുന്നത്. ഈ ബന്ധം ഉപയോഗിച്ചാണ് ചോദ‍്യപ്പേപ്പർ ചേർത്തി നിൽകിയതെന്നാണ് വിവരം. എംഎസ് സൊല്യൂഷൻസും പ്രതിയുമായുള്ള സാമ്പത്തിക ഇടപാടുകൾ ക്രൈം ബ്രാഞ്ച് അന്വേഷിച്ചു വരികയാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com