
തിരുവനന്തപുരം: ആർഎസ്എസ് സംഘടിപ്പിച്ച ജ്ഞാനസഭയിൽ പങ്കെടുത്ത സർവകലാശാലാ വൈസ് ചാൻസലർമാർക്കെതിരേ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. ഇത്തരമൊരു നടപടി ആർഎസ്എസിന് അഭിമാനകരമാണെങ്കിലും കേരളത്തിനിന് ലജ്ജകരമാണെന്ന് മന്ത്രി പറഞ്ഞു.
ചാൻസലർമാരിൽ ചിലരുടെയെങ്കിലും തലകൾ ജ്ഞാനവിരോധത്തിന്‍റെ തൊഴുത്താക്കി മാറ്റി. ജ്ഞാനോത്പാദനത്തിനും വിജ്ഞാന വളർച്ചയ്ക്കും നേതൃത്വം വഹിക്കേണ്ട വൈസ് ചാൻസലർമാർ സർവമതസ്ഥരുൾപ്പെട്ട വിദ്യാകേന്ദ്രങ്ങളെ കാവിവത്കരിച്ചെന്നത് ആർഎസ്എസിന് അഭിമാനകരമാണെങ്കിലും കേരളത്തിനു ലജ്ജകരമാണ്.
വിസിമാർ ആർഎസ്എസിന് കൂട്ടുനിന്നുവെന്നും വിദ്യാഭ്യാസ മേഖലയെ കാവിത്തൊഴുത്തിൽ കെട്ടാൻ ശ്രമിച്ചെന്നും മന്ത്രി വിമർശിച്ചു. ഈ വിസിമാർക്ക് ഭാവിയിൽ തല കുമ്പിട്ട് നിൽക്കേണ്ടി വരുമെന്നും മന്ത്രി കുറ്റപ്പെടുത്തി.