ഒരു കോളെജ് തെരഞ്ഞെടുപ്പിലും ഇടപെട്ടിട്ടില്ല, കെഎസ്‌യുവിന്‍റേത് അപഹാസ്യ പ്രകടനം; ആർ. ബിന്ദു

കേരളചരിത്രത്തിലെ ഏറ്റവും മോശമായ സമരഭാസ്യമാണിത്
R Bindu (Higher education minister)
R Bindu (Higher education minister)
Updated on

തിരുവനന്തപുരം: തൃശൂർ കേരളവർമ കോളെജ് വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന്‍റെ ജാള്യത മറയ്ക്കാൻ വകുപ്പുമന്ത്രിയുടെ വീട്ടിലേക്ക് മാർച്ച് നടത്തുന്നത് അപഹാസ്യമാണെന്ന് മന്ത്രി ആർ ബിന്ദു. കേരളചരിത്രത്തിലെ ഏറ്റവും മോശമായ സമരഭാസ്യമാണിതെന്നും അപാകതകൾ ആരോപിക്കപ്പെടുന്ന പക്ഷം അവ സർവകലാശാലാ അധികൃതരുടെ ശ്രദ്ധയിൽ രേഖാമൂലം കൊണ്ടുവന്ന് പരിഹാരം തോടാവുന്നതാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

സർവ്വകലാശാല ചട്ടങ്ങളനുസരിച്ച് പ്രവർത്തിക്കുകയും തെരഞ്ഞെടുപ്പടക്കമുള്ള ജനാധിപത്യ നടപടികളുടെ ചുമതല വഹിക്കുകയും ചെയ്യുന്ന ഒരു കലാലയത്തിലെയും തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളിൽ മന്ത്രിയെന്ന നിലയ്ക്ക് ഇടപെടേണ്ടതില്ല. ഇടപ്പെട്ടിട്ടുമില്ല. മാത്രമല്ല, മന്ത്രിയെന്ന നിലയ്ക്ക് തനിക്ക് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും ആർ ബിന്ദു പറഞ്ഞു.

ഇത്തരത്തിൽ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നതിനു മുമ്പ് പ്രിൻസിപ്പൽ ചുമതല വഹിച്ച കോൺഗ്രസ് അനുകൂല സംഘടനയുടെ നേതാവായ അധ്യാപികയോടെങ്കിലും അന്വേഷിക്കാമായിരുന്നു. സംഭവത്തിൽ താൻ ഇടപെട്ടിട്ടുണ്ടെന്ന് ആരോപിക്കുന്നവർ തെളിവു സഹിതം പറയണമെന്നും കോളെജിനു മുന്നിൽ നിന്നും കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ നിരാഹാരം നിർത്തി പോയതെന്തിനാണെന്നും മന്ത്രി ആരാഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com