ആർ. ഗോപീകൃഷ്ണൻ മാധ്യമ പുരസ്കാരം: എൻട്രികൾ ക്ഷണിക്കുന്നു

25,000 രൂപയും ശിൽപ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
R. Gopikrishnan Media Award: Entries invited
ആർ. ഗോപീകൃഷ്ണൻ
Updated on

കോട്ടയം: പ്രശസ്ത മാധ്യമ പ്രവർത്തകനും മെട്രൊ വാർത്ത ചീഫ് എഡിറ്ററുമായിരുന്ന ആർ. ഗോപീകൃഷ്ണന്‍റെ സ്മരണാർഥം അദ്ദേഹത്തിന്‍റെ കുടുംബവും കോട്ടയം പ്രസ് ക്ലബ്ബും ചേർന്ന് ഏർപ്പെടുത്തിയിരിക്കുന്ന മാധ്യമ പുരസ്കാരത്തിന് എൻട്രികൾ ക്ഷണിച്ചു. 2024 ജനുവരി 1 മുതൽ ഡിസംബർ 31 വരെ മലയാളം ദിനപത്രങ്ങളിൽ പ്രസിദ്ധീകരിച്ച ജനറൽ റിപ്പോർട്ടുകളാണ് അവർഡിനു പരിഗണിക്കുന്നത്.

25,000 രൂപയും ശിൽപ്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. റിപ്പോർട്ടിന്‍റെ മൂന്ന് പകർപ്പ് ന്യൂസ് എഡിറ്ററുടെ സാക്ഷ്യപത്രം സഹിതം സെക്രട്ടറി, കോട്ടയം പ്രസ് ക്ലബ്, കോട്ടയം - 686001 എന്ന വിലാസത്തിൽ അയയ്ക്കണം.

ഒരാളുടെ ഒരു എൻട്രിയിൽ കൂടുതൽ സ്വീകരിക്കുന്നതല്ല. കവറിനു പുറത്ത്, 'ഗോപീകൃഷ്ണൻ മാധ്യമ പുരസ്കാര എൻട്രി' എന്ന് രേഖപ്പെടുത്തണം. അവസാന തീയതി 10-10-2025. കൂടുതൽ വിവരങ്ങൾക്ക്: 99611 05656.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com