ആര്‍. ഗോപീകൃഷ്ണന്‍ മാധ്യമ പുരസ്‌കാരം പി.വി. ജീജോയ്ക്ക്

'മാലിന്യമല്ല മാണിക്യം' എന്ന വാര്‍ത്താ പരമ്പരയ്ക്കാണ് പുരസ്‌കാരം
P.V. Jeejo

പി.വി. ജീജോ

Updated on

കോട്ടയം: പ്രശസ്ത മാധ്യമപ്രവര്‍ത്തകനും മെട്രൊവാര്‍ത്ത ചീഫ് എഡിറ്ററുമായിരുന്ന ആര്‍. ഗോപീകൃഷ്ണന്റെ സ്മരണാര്‍ത്ഥം കോട്ടയം പ്രസ് ക്ലബും അദ്ദേഹത്തിന്റെ കുടുംബവും ചേര്‍ന്ന് ഏര്‍പ്പെടുത്തിയ മാധ്യമ പുരസ്‌കാരത്തിന് ദേശാഭിമാനി കോഴിക്കോട് ബ്യൂറോ ചീഫും സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റുമായ പി.വി. ജീജോ അര്‍ഹനായി. ദേശാഭിമാനി ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച 'മാലിന്യമല്ല മാണിക്യം' എന്ന വാര്‍ത്താ പരമ്പരയ്ക്കാണ് പുരസ്‌കാരം.

ജനയുഗം എക്‌സിക്യൂട്ടീവ് എഡിറ്റര്‍ അബ്ദുള്‍ ഗഫൂര്‍, മാതൃഭൂമി മുന്‍ ന്യൂസ് എഡിറ്റര്‍ ടി.കെ. രാജഗോപാല്‍, ദീപിക മുന്‍ ഡെപ്യൂട്ടി എഡിറ്റര്‍ സെര്‍ജി ആന്റണി എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. 25,000 രൂപയും ശില്‍പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഗുരുതരമായ സാമൂഹിക പരിസ്ഥിതി പ്രശ്‌നത്തെ ഫലപ്രദമായും ലാഭകരമായും പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ചുള്ള വാര്‍ത്താപരമ്പര പ്രചോദനാത്മകവും മാധ്യമ ധര്‍മത്തിലധിഷ്ഠിതമാണെന്നും ജൂറി വിലയിരുത്തി.

logo
Metro Vaartha
www.metrovaartha.com