

ബിജെപി നേതാവ് ആർ. ശ്രീലേഖ
File photo
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി മേയർ സ്ഥാനം വാഗ്ദാനം ചെയ്തതിനാലാണ് മത്സരിക്കാൻ തയാറായതെന്ന് ആർ. ശ്രീലേഖ. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൻ ആദ‍്യം വിസമ്മതിച്ചിരുന്നുവെന്നും ഒരു മാധ‍്യമത്തിന് നൽകിയ അഭിമുഖത്തിൽ ശ്രീലേഖ പറഞ്ഞു.
മേയർ സ്ഥാനം ലഭിക്കുമെന്ന് വാഗ്ദാനം ചെയ്തെങ്കിലും അവസാന നിമിഷം കേന്ദ്ര നേതൃത്വം ഇടപെട്ടതിനാൽ തീരുമാനം മാറുകയായിരുന്നുവെന്നും വി.വി. രാജേഷും ആശാനാഥും നല്ല രീതിയിൽ പ്രവർത്തിക്കുമെന്ന് കേന്ദ്രത്തിന് ബോധ‍്യമായതിനാൽ ആയിരിക്കാം തീരുമാനമെന്നും ശ്രീലേഖ പറഞ്ഞു.
എന്നാൽ ഓൺലൈൻ വാർത്തകൾക്കു പുറമെ മറ്റൊന്നും അറിയില്ലെന്നും എന്താണെന്ന് അന്വേഷിക്കെട്ടെയെന്നും തിരുവനന്തപുരം മേയർ വി.വി. രാജേഷ് മാധ‍്യമങ്ങളോട് പറഞ്ഞു. കോർപ്പറേഷൻ ഭരണത്തിനു വേണ്ടി ശ്രീലേഖ ഉൾപ്പടെ നന്നായി ഇടപെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.