"ഓലപാമ്പിനെ കാട്ടി പേടിപ്പിക്കണ്ട'': പ്രശാന്ത് എംഎൽഎയുടെ നെയിം ബോർഡിന് മുകളിൽ സ്വന്തം നെയിം ബോർഡ് സ്ഥാപിച്ച് ശ്രീലേഖ

''ഏതോ കമ്മ്യൂണിസ്റ്റ് വക്കീൽ എന്നെ അറസ്റ്റു ചെയ്ത് ജയിലിൽ അടക്കണമെന്ന് പരാതി എഴുതി മുഖ്യമന്ത്രിക്ക് നൽകി''
r sreelekha vk prasanth mla office row sasthamangalam

പ്രശാന്ത് എംഎൽഎയുടെ നെയിം ബോർഡിന് മുകളിൽ സ്വന്തം നെയിം ബോർഡ് സ്ഥാപിച്ച് ശ്രീലേഖ

Updated on

തിരുവനന്തപുരം: വി.കെ. പ്രശാന്ത് എംഎൽഎയുടെ നെയിം ബോർഡിന് മുകളിൽ സ്വന്തം നെയിം ബോർഡ് സ്ഥാപിച്ച് ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖ. 'ഏതോ കമ്മ്യൂണിസ്റ്റ് വക്കീൽ എന്നെ അറസ്റ്റു ചെയ്ത് ജയിലിൽ അടക്കണമെന്ന് പരാതി എഴുതി മുഖ്യമന്ത്രിക്ക് നൽകി' എന്ന കുറിപ്പോടെ ശ്രീലേഖ തന്നെയാണ് ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

സംഭവത്തില്‍ ഒരു വിഡിയോയും പങ്കിട്ടിട്ടുണ്ട്. "ഞാന്‍ വട്ടിയൂര്‍കാവ് എംഎല്‍എയുടെ ഓഫീസില്‍ അതിക്രമിച്ച് അകത്തുകയറി. സ്വന്തമായി ഓഫീസ് തുറന്നുവെന്ന്. എനിക്കെതിരേ കേസ് എടുക്കണം എന്ന്. എന്നെ അറസ്റ്റ് ചെയ്ത് തുറങ്കിലടയ്ക്കണമെന്ന്. ഇതിനെയാണ് ഓലപാമ്പിനെ കാട്ടി പേടിപ്പിക്കുക എന്നു പറയുന്നത്.'' -എന്നും ശ്രീലേഖ പരിഹസിക്കുന്നുണ്ട്.

കോർപ്പറേഷൻ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന എംഎൽഎ ഓഫിസ് ഒഴിയണമെന്നാവസ്യപ്പെട്ട് ശ്രീലേഖ വി.കെ. പ്രശാന്തിനെ സമീപിച്ചെങ്കിലും ഒഴിയില്ലെന്ന ഉറച്ച് നിലപാടാണ് എംഎൽഎ സ്വീകരിച്ചത്. ഇതോടെ ഇരുവരും തമ്മിലുള്ള തർക്കം ഉടലെടുക്കുകയായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com