

കഷ്ടപ്പെടുത്തുന്നുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്ന് മറുപടി കേട്ടതും കണ്ണ് നിറഞ്ഞ് ഇറങ്ങി പോയി; അനുഭവം പങ്കുവച്ച് ശ്രീലേഖ
തിരുവനന്തപുരം: ചൊവ്വാഴ്ച ഓഫീസിൽ വച്ചുണ്ടായ നൊമ്പരപ്പെടുത്തുന്ന അനുഭവം പങ്കുവച്ച് ശാസ്തമംഗലം വാർഡ് കൗൺസിലറും മുൻ ഐപിഎസ് ഉദ്യോഗസ്ഥയുമായ ആർ. ശ്രീലേഖ. ഫെയ്സ് ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം. വാർഡ് സഭയ്ക്ക് മധ്യ, വടക്കൻ കേരളത്തിൽ നിന്ന് പോലും ആളുകൾ വന്നിരുന്നുവെന്നും അതിൽ പലതും തനിക്ക് ചെയ്യാൻ പറ്റാത്ത സഹായം തേടി എത്തിയവരായിരുന്നുവെന്നും ശ്രീലേഖ.
അതിലൊരു യുവതി വിഷമിച്ചു പോയത് നൊമ്പരമായെന്ന് ശ്രീലേഖ കുറിച്ചു. ഞാൻ കഷ്ടപ്പെടുത്തുകയാണെന്നു തോന്നുന്നുണ്ടോയെന്ന് അവർ എന്നോട് ചോദിച്ചപ്പോൾ ഉണ്ട് എന്ന് മറുപടി പറഞ്ഞതും കണ്ണ് നിറഞ്ഞ് ഇറങ്ങി പോയി. ആ സ്ത്രീ ഇത് കണ്ടാൽ എന്നെ ഒന്ന് കോൺടാക്ട് ചെയ്യണമെന്നും കുറിപ്പിൽ ശ്രീലേഖ പറയുന്നു.
ഫെയ്സ് ബുക്ക് പോസ്റ്റ് ഇങ്ങനെ...
'ഇന്ന് കാലത്തു മുതൽ രാത്രി വരെ ജനങ്ങളോടൊപ്പം!
ഇന്നത്തെ വാർഡ് സഭ വളരെ നന്നായി നടന്നു.. കുറെയേറെ ആൾക്കാർ ഓഫീസിൽ എനിക്ക് ചെയ്യാൻ പറ്റാത്ത സഹായം തേടി- മധ്യ, വടക്കൻ കേരളത്തിൽ നിന്ന് പോലും - വന്നിരുന്നു...
അതിൽ ഒരു ലേഡി വിഷമിച്ചു പോയത് നൊമ്പരമായി... അവർ എന്നോട് ചോദിച്ചു, ഞാൻ കഷ്ടപ്പെടുത്തുകയാണെന്നു തോന്നുന്നുണ്ടോ എന്ന്. ഉണ്ട് എന്ന് മറുപടി പറഞ്ഞതും കണ്ണ് നിറഞ്ഞ് ഇറങ്ങി പോയി...
എറണാകുളത്ത് നിന്നും സഹോദരന്റെ രോഗാവസ്ഥയെക്കുറിച്ച് പറയാൻ വന്ന ആ മഹതി ഇത് കണ്ടാൽ എന്നെ ഒന്ന് contact ചെയ്യാൻ അപേക്ഷ.'- ആർ ശ്രീലേഖ